ടോവിനോ തോമസ്, സൗബിൻ സാഹിർ എന്നിവർ ഒരുമിക്കുന്ന ലാൽ ജൂനിയർ ചിത്രം’ നടികർതില’ കത്തിൽ പ്രധാന കഥാപാത്രമായി ഷൈൻ ടോം ചാക്കോയും. ചിത്രത്തിലെ ഒരു നിർണായക കഥാപാത്രം ആയിരിക്കും ഷൈൻ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളിലൂടെ സൂചിപ്പിക്കുന്നു. പുഷ്പ സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് നടികർ തിലകം. അലൻ ആൻറണി, അനൂപ് വേണുഗോപാൽ എന്നിവരുടെ ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മേക്കേഴ്സ്ന്റെ വൈ.നവീനും വൈ. രവിശങ്കറും ചിത്രം നിർമ്മിക്കുന്നത്.
ബാല എന്ന കഥാപാത്രമായി സൗബിൻ ചിത്രത്തിലെത്തുമ്പോൾ ഡേവിഡ് പടിക്കൽ ആയാണ് ടോവിനോ അഭിനയിക്കുന്നത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിൻ സോമൻ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ആൽബിയാണ്.
രതീഷ് രാജാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംഗീത സംവിധാനം ചെയ്യും. പ്രശാന്ത് മാധവ് കലാസംവിധാനവും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് ആര്‍ ജി വയനാട് എന്നിവരാണ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് ‘നടികർ തിലകം’. ഈ കൊല്ലത്തെ ടോവിനോയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.