ഇന്നലെ മലയാള സിനിമ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രങ്ങളിലൊന്നാണ് പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തിയ വിചിത്രം. ഒരു ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രൻ, സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയൻ എന്നിവരാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ തിരക്കഥക്കും അവതരണ ശൈലിക്കുമെല്ലാം പ്രേക്ഷകർ കയ്യടി നൽകുന്നുണ്ട്. അതുപോലെ തന്നെ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ ഇതിൽ നടത്തിയ പ്രകടനത്തിനും വലിയ അഭിനന്ദനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ പ്രകടനത്തിന് ഇവർക്കു രണ്ട് പേർക്കും അവാർഡ് ഉറപ്പാണെന്നും പ്രേക്ഷകർ പറയുന്നു. ആദ്യാവസാനം പ്രേക്ഷകരെ ഏറെ ആകാംഷയോടെ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
കനി കുസൃതി, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിലാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ജാസ്മിൻ എന്ന അമ്മയും അവരുടെ 5 മക്കളും, ആ കുടുംബം നേരിടുന്ന പ്രതിസന്ധികളും ആണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്, ഇതിൽ ജാക്സൺ എന്ന കഥാപാത്രത്തിനാണ് ഷൈൻ ടോം ചാക്കോ ജീവൻ പകർന്നിരിക്കുന്നത്. അർജുൻ ബാലകൃഷ്ണൻ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജുബൈർ മുഹമ്മദാണ്. സംവിധായകൻ അച്ചു വിജയൻ തന്നെയാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.