കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ പ്രദർശനത്തിന് എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രമായ ശിക്കാരി ശംഭു ഗംഭീര പ്രേക്ഷകാഭിപ്രായം നേടി വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിച്ച് കൊണ്ടാണ് പ്രശസ്ത സംവിധായകൻ സുഗീത് ഒരുക്കിയ ശിക്കാരി ശംഭു മുന്നോട്ടു കുതിക്കുന്നത് . ഒരു കോമഡി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടാണ് ഇപ്പോൾ മുന്നേറുന്നത്. കുടുംബ പ്രേക്ഷകർ കാണാൻ ഇഷ്ട്ടപെടുന്ന കോമെഡിയും ത്രില്ലും സസ്‌പെൻസും റൊമാൻസും എല്ലാം കൃത്യമായ അളവിൽ കൂട്ടയിണക്കിയാണ് സുഗീത് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നജിം കോയ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനായി അണി നിരന്നിട്ടുണ്ട്.
കുഞ്ചാക്കോ ബോബന് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഹാരിഷ് കണാരനും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇവർ മൂന്നു പേരുടെയും കോമഡി നമ്പറുകൾ തീയേറ്ററുകയിൽ ചിരിയുടെ അലയൊലികൾ തീർക്കുകയാണ്. ഹാരിഷ് കണാരൻ ആണ് തന്റെ കിടിലൻ കോമഡി സംഭാഷണങ്ങളുമായി പ്രേക്ഷകരുടെ കയ്യടി ഏറെ നേടുന്നത്. ഇവർക്കൊപ്പം സലിം കുമാർ, സാദിഖ് എന്നിവരും പ്രേക്ഷകരെ ചിരിപ്പിക്കാൻ മുൻപന്തിയിൽ ഉണ്ട്. ചിരിക്കൊപ്പം സസ്‌പെൻസും നിറഞ്ഞ ഈ ചിത്രം ആവേശകരമായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഏയ്ഞ്ചൽ മരിയ ഫിലിംസിന്റെ ബാനറിൽ എസ് കെ ലോറെൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ ശിവദയും അൽഫോൻസയുമാണ് നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്നത്. മണിയൻ പിള്ള രാജു, കൃഷ്ണ കുമാർ, സ്ഫടികം ജോർജ് , ജോണി ആന്റണി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഏതായാലും ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ശിക്കാരി ശംഭു കുതിക്കുന്നത് എന്നാണ് സൂചന.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.