കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കിയ ശിക്കാരി ശംഭു എന്ന ചിത്രം ഈ ആഴ്ച റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറെൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നിഷാദ് കോയ ആണ്. മീശ മാധവൻ ദിലീപിന്റെ കരിയറിൽ ഒരു വഴി തിരിവ് ആയതുപോലെ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ശിക്കാരി ശംഭു കുഞ്ചാക്കോ ബോബന്റെ കരിയറിൽ ഒരു വഴിത്തിരിവ് ആകുമെന്ന് വിശ്വസിക്കുന്നതായി സുഗീത് പറയുന്നു. ഓർഡിനറി , മധുര നാരങ്ങാ എന്നീ രണ്ടു സൂപ്പർ വിജയങ്ങൾ കുഞ്ചാക്കോ ബോബന് നൽകിയ സംവിധായകൻ ആണ് സുഗീത്. കുരുതിമലക്കാവ് എന്ന മലയോര ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ഗ്രാമത്തിൽ പുലിവേട്ടക്കാരൻ ആയി എത്തുന്ന പീലി എന്ന കഥാപാത്രം ആയാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.
കോമെഡിയും ആവേശവും നിറഞ്ഞ ഈ ചിത്രത്തിൽ മാസ്സ് ഗെറ്റപ്പിൽ ആണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മാസ്സും കോമെഡിയും ത്രില്ലും നിറച്ചു കഥ പറഞ്ഞിരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. കുഞ്ചാക്കോ ബോബന് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഹാരിഷ് കണാരനും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ നായിക ആയെത്തിയിരിക്കുന്നതു ശിവദയാണ്. അൽഫോൻസായും ഈ ചിത്രത്തിൽ നായികാ തുല്യമായ വേഷം ചെയ്തിരിക്കുന്നു. ഇവരെ കൂടാതെ സലിം കുമാർ, കൃഷ്ണ കുമാർ, സംവിധായകൻ ജോണി ആന്റണി, സംവിധായകൻ അജി ജോൺ, മണിയൻ പിള്ളൈ രാജു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
ശ്രീജിത്ത് ഇടവന സംഗീതം പകർന്ന ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലിയും എഡിറ്റിംഗ് നിർവഹിച്ചത് വി സാജനുമാണ്. ശിക്കാരി ശംഭുവിന്റെ ട്രെയ്‌ലറും അതുപോലെ ഈ ചിത്രത്തിലെ ഗാനങ്ങളും ഇപ്പോഴേ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. ഏതായാലും ചിരിയുടെയും ആവേശത്തിന്റെയും ഒരുത്സവം തന്നെയാണ് ശിക്കാരി ശംഭു പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചനകൾ പറയുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.