ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ഷിബു എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്.ഒരു ദിലീപ് ആരാധാകനും നാട്ടിൻപുറത്തിന്റെ കഥ പറയുന്ന സത്യൻ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനുമായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം.ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് നായിക. എന്നും പുതുമുഖ താരങ്ങൾക്കു വമ്പൻ പിൻതുണ നൽകുന്ന ഒരു നടനാണ് ദിലീപ് . ചിത്രത്തിന്റെ ട്രെയ്ലർ നാളെ ജനപ്രിയ നായകൻ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിടുകയാണ്.
അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സലിംകുമാര്‍, ബിജു കുട്ടൻ, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാപ്പി വെഡ്ഡിംഗ് എന്ന ഹിറ്റിന് തിരക്കഥ ഒരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിന്റെയും രചന. ഗായകൻ സച്ചിൻ വാര്യരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സജിത് പുരുഷൻ ആണ് ഛായാഗ്രാഹകൻ. നിര്‍മ്മാണം കാര്‍ഗൊ സിനിമാസ്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.