മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വലിയ വിജയമാണ് കേരള ബോക്സ് ഓഫീസിൽ നേടിയത്. ഔദ്യോഗികമായി ചിത്രം നൂർ കോടി കളക്ഷൻ സ്വന്തമാക്കിയെന്ന് നിർമ്മാതാവും അണിയറ പ്രവർത്തകറും പുറത്തുവിട്ടിരുന്നു. മമ്മൂട്ടി ആരാധകർ ഈ വാർത്ത ഏറെ ആഘോഷമാക്കുകയും മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറി കോടി ചിത്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 45 ദിവസം കൊണ്ട് 104 കോടിയുടെ ബിസിനസ്സാണ് ചിത്രം സ്വന്തമാക്കിയത്. തള്ളൽ ഇല്ലാത്ത 100 കോടി ചിത്രമെന്ന് ആരാധകർ അവകാശപ്പെടുമ്പോൾ മധുരരാജയുടെ കളക്ഷനിൽ തള്ളൽ ഉണ്ടെന്നുള്ള വാദവും ചിലർ ഉന്നയിക്കുന്നുണ്ട്. 100 കോടി കളക്ഷന്റെ സത്യാവസ്ഥ നിർമ്മാതാവ് നെൽസൺ ഐപ്പ് ഒരു അഭിമുഖത്തിലൂടെവെളിപ്പെടുത്തിയിരിക്കുകയാണ്.
മിഡ്‌ഡിൽ ഈസ്റ്റിലും , കേരളത്തിലും, ഓൾ ഓവർ ദി വെൽഡും മധുരരാജയെ സ്വീകരിച്ച മലയാളികളോടാണ് അദ്ദേഹം ആദ്യം നന്ദി പറഞ്ഞത്. ആദ്യത്തെ സിനിമ സംരംഭം ആയത്കൊണ്ട് തള്ളലിനോ നുണയ്ക്കോ അവിടെ സ്ഥാനവും താൽപ്പര്യവും ഇല്ലന്ന് നെൽസൺ വ്യക്തമാക്കി. മമ്മൂക്ക തന്നോട് പ്രത്യകം പറഞ്ഞിട്ടുണ്ട് പടത്തിന് പറ്റി തള്ളലിന്റെ ആവശ്യം ഇല്ലന്നും ജനഹൃദയങ്ങളിലേക്കാണ് ചിത്രം കടന്ന് ചെലേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീയറ്റർ കണക്ക് വന്നതിന് ശേഷം മാത്രമാണ് ഔദ്യോഗികമായി നൂർ കോടിയുടെ പ്രഖ്യാപനം നടത്തിയതെന്ന് നെൽസൺ പറയുകയുണ്ടായി.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.