മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന് പ്രേക്ഷകർ ഇന്നും വിശേഷിപ്പിക്കുന്ന ദിലീപിന്റെ ഒരു കടുത്ത ആരാധകന്റെ കഥ പറയുന്ന ചിത്രമാണ് ഷിബു. പുതുമുഖ നായകൻ കാർത്തിക്ക് രാമകൃഷ്ണനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അർജ്ജുൻ പ്രഭാകരൻ- ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ഷിബു എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കവി ഉദ്ദേശിച്ചത് എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി കടന്നുവന്ന അഞ്ചു കുര്യനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ചിത്രം ഞാൻ പ്രകാശനിൽ മികച്ച പ്രകടനമാണ് അഞ്ചു കാഴ്ചവെച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ദിലീപ് ചിത്രമായ ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിലും അഞ്ചു തന്നെയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ഒരു റൊമാന്റിക് കോമഡി ചിത്രം എന്ന രൂപത്തിലാണ് ഷിബു അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ ഒരു സിനിമ അനുഭവം തന്നെയായിരിക്കും സംവിധായകൻ പ്രേക്ഷകർക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സലീം കുമാർ, ബിജു കുട്ടൻ, സ്നേഹ, വിനോദ്,ഐശ്വര്യ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്ക്കരൻ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമിഴ് ചിത്രം മാരിയുടെ ഛായാഗ്രാഹകൻ ഷബീർ അഹമ്മദാണ് ഷിബുവിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷിബു അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.