ഷാഫി ബിജു മേനോനെ നായകൻ ആക്കി ഒരുക്കിയ ഷെർലക് ടോംസ് എന്ന ചിത്രം ഈ മാസം 29 നു തീയേറ്ററുകളിൽ എത്തുകയാണ്. ഈ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വളരെ രസകരമായ ഈ ട്രെയ്‌ലർ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരുപാട് ചിരിക്കാനുള്ള വക ഈ ചിത്രത്തിൽ ഉണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത് എന്ന് മാത്രമല്ല ബിജു മേനോൻ, സലിം കുമാർ, ശ്രിന്ദ എന്നിവരുടെയൊക്കെ കലക്കൻ പ്രകടനത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന സൂചനയും ട്രെയ്‌ലർ നമ്മുക്ക് നൽകുന്നുണ്ട്. ഷാഫി ചിത്രങ്ങളിൽ എന്നും ഇടിവെട്ട് പ്രകടനങ്ങൾ കാഴ്‌ച വെച്ചിട്ടുള്ള നടൻ ആണ് സലിം കുമാർ.
ഷെർലക് ടോംസ് എന്ന ഈ ചിത്രത്തിലെ പുറത്തിറങ്ങിയ ഒരു ഗാനവും അതുപോലെ തന്നെ ഇന്നലെ വന്ന ട്രെയ്‌ലറും കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി , എന്തെന്നാൽ സലിംകുമാറിന്റെ മറ്റൊരു കിടിലൻ കോമഡി കഥാപാത്രം ആണ് നമ്മുക്ക് വേണ്ടി ഷെർലക് ടോംസിൽ കാത്തിരിക്കുന്നത് എന്ന്.
രസകരമായ സംഭാഷണങ്ങളും ആവേശം നിറഞ്ഞ രംഗങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന സൂചനയും ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നുണ്ട്. മിയ ജോർജ്, ഹാരിഷ് കണാരൻ, കോട്ടയം നസിർ, വിജയ് രാഘവൻ, കലാഭവൻ ഷാജോൺ, റാഫി, സുരേഷ് കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
സച്ചിയും ഷാഫിയും നജിം കോയയും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി സംഗീതം പകർന്നിരിക്കുന്നതു ബിജിപാൽ ആണ്.
തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അർജുൻ…
1993 ല്‍ റിലീസ് ചെയ്ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്‌നം ചിത്രം ദളപതിയും റീ…
This website uses cookies.