ബിജു മേനോൻ നായകനായ ഷെർലക് ടോംസ് എന്ന ഷാഫി ചിത്രം കഴിഞ്ഞ ദിവസം ആണ് കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. സച്ചി, ഷാഫി, നജിം കോയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയ ഈ ചിത്രം നിർമ്മിച്ചത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ബിജു മേനോന് പുറമെ ശ്രിന്ദ, മിയ, കോട്ടയം നസീർ , ഹാരിഷ് കണാരൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, നോബി, , റാഫി, ദിനേശ് ഓണിക്കർ, മോളി കണ്ണമാലി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ ഒരു കഥാപാത്രം ആണ് പോലീസ് ഹെഡ് കോൺസ്റ്റബിൾ ആയി എത്തിയ ഹാരിഷ് കണാരന്റെ കഥാപാത്രം .
ഫക്രുദീൻ എന്ന് പേരുള്ള ഹാരിഷിന്റെ കഥാപാത്രം ആണ് ഈ ചിത്രത്തിലെ കോമെഡിയുടെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. കാരണം, ചിത്രം തുടങ്ങുമ്പോൾ തൊട്ടു അവസാനിക്കുമ്പോൾ വരെ ഹാരിഷ് പറയുന്ന നമ്പറുകൾ പ്രേക്ഷകരെ പൊട്ടിചിരിയിലാഴ്ത്തി.
കോട്ടയം നസീർ അവതരിപ്പിച്ച പോലീസ് ഇൻസ്പെക്ടറും ആയുള്ള ഹാരിഷിന്റെ കോമ്പിനേഷൻ സീനുകൾ ഈ ചിത്രത്തിന്റെ വിജയത്തിൽ ഏറെ നിർണ്ണായകം ആയിട്ടുണ്ട് എന്ന് തന്നെ പറയണം. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഹാരിഷ് പറയുന്ന ഡയലോഗുകളും അതിനു കൊടുക്കുന്ന രസകരമായ ശരീര ഭാഷയും ഏറെ രസകരമാണ് എന്ന് മാത്രമല്ല ഓരോ പ്രേക്ഷകരും അതൊരുപാട് ഇഷ്ട്ടപെട്ടു പോകുന്ന താരത്തിലുമാണ് ഈ കലാകാരൻ അത് അവതരിപ്പിക്കുന്നത്.
ബിജു മേനോന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ഈ ചിത്രം നേടിയത്. മികച്ച പ്രേക്ഷക പ്രതികരണം ഇതിനോടകം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ മുന്നേറ്റം വരും ദിവസങ്ങളിൽ കാഴ്ച വെക്കും എന്ന് പ്രതീക്ഷിക്കാം
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.