മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരിൽ ഒരാൾ ആണ് ഷീല. പ്രേം നസീറിനും സത്യനും മധുവിനും ഒക്കെ ഒപ്പം ഷീല നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത് മികവാർന്ന അഭിനയ മുഹൂർത്തങ്ങൾ ആണ്. ഒരുകാലത്തെ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു ഷീല എന്ന് പറഞ്ഞാലും തെറ്റില്ല. കുറേ വർഷത്തെ ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെയിലൂടെ തിരിച്ചു വന്നപ്പോഴും തന്റെ ഗംഭീര പ്രകടനം കൊണ്ട് ഷീല കയ്യടി നേടി. ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ചെമ്മീൻ എന്ന ക്ലാസിക് ചിത്രത്തിലെ കറുത്തമ്മ എന്ന വേഷം ഷീല എന്ന നടിക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതൊന്നും അല്ല. അവരുടെ കരിയർ ബെസ്റ്റ് പ്രകടനം ആയിരുന്നു ആ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്.
എന്നാൽ മറ്റൊരു വമ്പൻ പ്രൊജക്റ്റ് ഒഴിവാക്കിയാണ് ഷീല ചെമ്മീൻ എന്ന ചിത്രത്തിൽ മധുവിനും സത്യനുമൊപ്പം അഭിനയിച്ചത്. തമിഴ് സൂപ്പർ താരം ആയിരുന്ന എം ജി ആർ നായകനായ ഒരു വമ്പൻ ചിത്രത്തിന്റെ ഓഫർ ഷീലയ്ക്ക് വന്ന സമയം ആയിരുന്നു അത്. എം ജി ആറിനൊപ്പം ഒരു വേഷം ആരും കൊതിക്കുന്ന സമയവും ആയിരുന്നു അത്. തമിഴിൽ വലിയ പ്രതിഫലവും സ്വീകരണവും ലഭിക്കുമായിരുന്ന അവസരം. എന്നാൽ അതൊക്കെ വേണ്ടെന്നു വെച്ച് ആണ് ഷീല ചെമ്മീൻ അഭിനയിച്ചത്. കഥ കേട്ടപ്പോൾ നല്ലതെന്നു തോന്നിയത് ചെമ്മീൻ ആയിരുന്നു എന്നും അതുകൊണ്ടു തന്നെ അതിൽ അഭിനയിക്കാൻ തീരുമാനിച്ചു എന്നും ഷീല പറയുന്നു. ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്ത ആ ചിത്രം ഷീലയെ മലയാള സിനിമയിലെ ഇതിഹാസ നായികയാക്കുന്നതിൽ വഹിച്ച പങ്കു ചെറുതല്ല.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.