തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി എല്ലാത്തരം വേഷങ്ങൾ ചെയ്യാനും തയ്യാറാവുന്ന നടനാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലൊക്കെ അഭിനയിക്കുന്ന വിജയ് സേതുപതി, കമൽ ഹാസൻ, മോഹൻലാൽ , എം ജി ആർ എന്നിവരുടെ കടുത്ത ആരാധകനാണ് താൻ എന്ന് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ തനിക്കു ഏറ്റവും പ്രീയപ്പെട്ട നടൻ ആണ് മോഹൻലാൽ എന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരായി താൻ കാണുന്നത് മോഹൻലാൽ, കമൽ ഹാസൻ എന്നിവരെയാണെന്നും വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനോടുള്ള തന്റെ ആരാധന ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് വിജയ് സേതുപതി. മാസ്റ്റർ എന്ന തമിഴ് ചിത്രത്തിന്റെ പ്രചരണാർത്ഥം ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ്സ് തുറന്നതു.
ഇതിനോടകം വിജയ്, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം അഭിനയിച്ച, തന്റെ ഇനിയുള്ള ആഗ്രഹം മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുകയാണ് എന്നാണ് വിജയ് സേതുപതി പറയുന്നത്. കമൽ ഹാസനൊപ്പം വിക്രം എന്ന ചിത്രത്തിൽ വിജയ് സേതുപതി അഭിനയിക്കാൻ പോകുന്നു എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ട് വന്നിരുന്നു. രജനികാന്തിനൊപ്പം കാർത്തിക് സുബ്ബരാജ് ചിത്രമായ പേട്ടയിൽ അഭിനയിച്ച വിജയ് സേതുപതി മാസ്റ്ററിൽ ദളപതി വിജയ്ക്ക് ഒപ്പവും സൈ രാ നരസിംഹ റെഡ്‌ഡിയിൽ ചിരഞ്ജീവിക്ക് ഒപ്പവും അഭിനയിച്ചു. മലയാളത്തിൽ ജയറാം ചിത്രമായ മാർക്കോണി മത്തായിയിൽ അഭിനയിച്ച വിജയ് സേതുപതി ഇപ്പോൾ നവാഗതയായ ഇന്ദു വി എസ് ഒരുക്കിയ 19 (1) (a) എന്ന ചിത്രത്തിലും അടുത്തിടെ അഭിനയിച്ചു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.