അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ ജനപ്രീതി നേടിയ നടനാണ് ഷറഫുദീൻ. അതിനു ശേഷം ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് ഈ നടൻ കയ്യടി നേടി. ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലെ പ്രകടനം കൂടി സൂപ്പർ ഹിറ്റായതോടെ മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളായി ഷറഫുദീൻ മാറി. എന്നാൽ ഷറഫുദ്ദീൻ എന്ന നടൻ ഏവരേയും ഞെട്ടിച്ചത് വരത്തൻ എന്ന അമൽ നീരദ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്താണ്. ഫഹദ് ഫാസിൽ നായകനായ ആ ചിത്രത്തിലെ വില്ലൻ വേഷം ഈ നടന് ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു എന്നു മാത്രമല്ല ഈ നടന് മലയാള സിനിമയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത് വളരെ വ്യത്യസ്തമായ വേഷങ്ങൾ ആണ്.
വില്ലനായും നായകനായും സഹനടൻ ആയും ഹാസ്യ താരമായുമെല്ലാം കയ്യടി നേടുന്ന ഷറഫുദ്ദീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. താൻ ഒരു നടൻ ആകുമെന്ന് ആദ്യം പറഞ്ഞ തന്റെ ടീച്ചറിനെ ഏവർക്കും പരിചയപ്പെടുത്തിക്കൊണ്ടാണ് ഷറഫുദ്ദീൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മായ എന്നാണ് ആ ടീച്ചറുടെ പേര്. ടീച്ചേർക്കൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് ഷറഫുദ്ദീൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഏതായാലും വൈറൽ ആവുന്ന ഈ ഫേസ്ബുക്ക് പോസ്റ്റിൽ രസകരമായ കമന്റുകളും ആയി ആരാധകരും സജീവമാണ്. പുതിയ വർഷത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഈ താരം.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.