[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷറഫുദീൻ ഐശ്വര്യ ലക്ഷ്മി ടീം ഒന്നിക്കുന്ന ഹലോ മമ്മി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിലുള്ള ചിത്രം ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ മമ്മി’. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിനു ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹലോ മമ്മി. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2018, ആർ ഡി എക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, ഗാനരചന : മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, ചീഫ് അസ്സോസിയേറ്റ് : വിശാഖ് ആർ വാരിയർ, വി എഫ് എക്സ് : പിക്റ്റോറിയൽ എഫ്എക്‌സ്, ഫൈറ്റ്സ് : കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി : ഷെരീഫ്, സ്റ്റിൽസ് : അമൽ സി സദർ, ഡിസൈൻ : ടെൻ പോയിന്റ്, കളറിസ്റ്റ് : ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ ഓ : പ്രതീഷ് ശേഖർ, മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.