[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബറോസ്, എമ്പുരാൻ, L360 ; മൂന്ന് മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്

മലയാളത്തിന്റെ മെഗാ താരം മോഹൻലാൽ നായകനായ മൂന്ന് ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമായ എമ്പുരാൻ, തരുൺ മൂർത്തി ഒരുക്കുന്ന L360 എന്നിവയാണ് ആ ചിത്രങ്ങൾ. ഇനി റിലീസ് ചെയ്യാൻ പോകുന്ന മൂന്ന് മോഹൻലാൽ ചിത്രങ്ങളും ഇവയാണ്.

ഇതിൽ ആദ്യം റിലീസ് ചെയ്യുക ബറോസ് ആണ്. പൂർണ്ണമായും ത്രീഡിയിൽ ഒരുക്കിയ ഈ ഫാന്റസി ചിത്രം നവംബർ അവസാന വാരമോ, അല്ലെങ്കിൽ ക്രിസ്മസ് റിലീസായി ഡിസംബർ പത്തൊൻപതിനോ പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. ഐമാക്സ് ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

ബറോസിന് ശേഷം പ്രേക്ഷകരുടെ മുന്നലെത്തുന്നത് തരുൺ മൂർത്തി ഒരുക്കുന്ന L360 ആണ്. ഇനി രണ്ടാഴ്‌ചത്തെ ഷൂട്ട് കൂടി ബാക്കിയുള്ള ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തു കഴിഞ്ഞു. 2025 ജനുവരി അവസാന വാരമാണ് ഈ ഫാമിലി ഡ്രാമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്.

അതിന് ശേഷമാണ് മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ എമ്പുരാൻ എത്തുക. നവംബർ/ ഡിസംബർ മാസങ്ങളിൽ പൂർത്തിയാവാൻ പോകുന്ന ഈ ചിത്രം, 2025 മാർച്ച് അവസാന വാരം റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്. എന്നാൽ ജോലികൾ കൃത്യ സമയത്ത് തീർക്കാൻ സാധിച്ചില്ലെങ്കിൽ, ചിത്രത്തിന്റെ റിലീസ് മെയ് മാസത്തിൽ ആയിരിക്കുമെന്നാണ് സൂചന. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.