തൊണ്ണൂറുകളിലെ പ്രിയ നായിക ശാന്തി കൃഷ്ണ 19 വർഷങ്ങൾക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ ആണ് ശാന്തി കൃഷ്ണ തന്റെ മൂന്നാം വരവ് ശക്തമാക്കിയത്.
16ആം വയസ്സിൽ ഭരതന്റെ നിദ്രയിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ പിന്നീടങ്ങോട്ട് മലയാളം തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 1984 ൽ ശ്രീനാഥുമായുള്ള വിവാഹശേഷം ശാന്തി കൃഷ്ണ അഭിനയരംഗത്ത് നിന്നും അപ്രത്യക്ഷമായി.
പിന്നീട് മമ്മൂട്ടി ചിത്രം ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിലെ നായികയായായിരുന്നു ശാന്തി കൃഷ്ണയുടെ രണ്ടാം വരവ്. വിവാഹ മോചനവും പുനർവിവാഹവും വീണ്ടും വിവാഹമോചനം തുടങ്ങി സംഭവബഹുലമായ ജീവിതപ്രതിസന്തികൾ മറികടന്ന് കൊണ്ടാണ് വർഷങ്ങൾക്കിപ്പും ഞണ്ടുകളുടെ നാട്ടിലൊരിടവേളയിലെ ശക്തമായ സ്ത്രീ കഥാപാത്രം ശാന്തി കൃഷ്ണ കൈകാര്യം ചെയ്തത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം തന്റെ സിനിമാസ്വപ്നങ്ങൾ ശാന്തി കൃഷ്ണ ക്ലബ്ബ് എഫ് എമ്മിനോട് പങ്കുവെക്കുകയുണ്ടായി. ഞണ്ടുകൾ വിജയകരമായി പ്രദർശനം തുടരുമ്പോൾ ശാന്തി കൃഷ്ണ വടകരയിൽ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സുവീരന്റെ പേരിടാത്ത ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
നാഷണൽ അവാർഡ് ജേതാവായ സുവീരന്റെ സിനിമയിലൂടെ ശാന്തി കൃഷ്ണ ലക്ഷ്യമിടുന്നതും ഒരു നാഷണൽ അവാർഡ് തന്നെയാണ്. രണ്ട് തവണ സ്റ്റേറ്റ് അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നാഷണൽ അവാർഡ് ലഭിക്കാത്തതിന്റെ വിഷമം ശാന്തി കൃഷ്ണയ്ക്ക് ഉണ്ട്. പുതിയ ചിത്രത്തിലൂടെ നാഷണൽ അവാർഡിന് വേണ്ടി കാത്തിരിക്കുകയാണ് ശാന്തി കൃഷ്ണ.
ആളുകൾ മുഖത്ത് നോക്കി പറയുന്ന അഭിപ്രായങ്ങൾ തന്നെയാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അവാർഡ് എന്നും എന്നാൽ നാഷണൽ അവാർഡിന് ഒരു പ്രത്യേക അന്തസ്സ് താൻ കാണുന്നുണ്ടെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
നാഷണൽ അവാർഡ് തന്നെയാണ് തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.