[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഓരോ നിമിഷവും ആഘോഷിച്ച് പ്രേക്ഷകർ; തീയേറ്ററുകളെ ഉണർത്തി ഉല്ലാസം

യുവ താരം ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഉല്ലാസമെന്ന ചിത്രമാണ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിലേക്കു പ്രേക്ഷകരെയെത്തിക്കുന്നത്. മലയാള സിനിമകൾ തുടർച്ചയായി പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമയത്തു റിലീസ് ചെയ്ത ഉല്ലാസം ആദ്യ ദിനം മുതൽ തന്നെ യുവ പ്രേക്ഷകരെ തീയേറ്ററുകളിലേക്കു കൊണ്ട് വന്നിരുന്നു. ആദ്യ ഷോ മുതൽ തന്നെ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈനറാണെന്ന അഭിപ്രായം കൂടി പരന്നതോടെ യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരും ഉല്ലാസം കാണാനായി എത്തുന്നുണ്ട്. ഏതായാലും ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും മികച്ച എന്റെർറ്റൈനെറുകളിൽ ഒന്നാണ് ഉല്ലാസമെന്ന് ഉറപ്പിച്ചു പറയുകയാണ് പ്രേക്ഷകർ. ഹാരി എന്ന കഥാപാത്രമായി ഷെയിൻ നിഗം നടത്തുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

ഓരോ നിമിഷവും ആഘോഷമാക്കി ജീവിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകരേയും ആ മൂഡിലേക്ക് കൊണ്ട് പോകുന്നുണ്ട്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ഷെയിൻ നിഗമെന്ന നടനിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ കഥാപാത്രത്തിന് ഷെയിൻ ജീവൻ പകർന്നിരിക്കുന്നത്. നിമ എന്ന നായികാ കഥാപാത്രം ചെയ്ത പവിത്ര ലക്ഷ്മിയും ശ്രദ്ധ നേടുന്നുണ്ട്. രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. പ്രവീൺ ബാലകൃഷ്ണനാണ് ഈ റൊമാന്റിക് എന്റെർറ്റൈനെർ ചിത്രം രചിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.