മലയാളത്തിലെ പ്രശസ്ത യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് പരാക്രമം. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും ഇപ്പോൾ ശ്രദ്ധ നേടുകയുമാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. അർജുൻ രമേശ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നതു. അലക്‌സ് പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് കിരണ്‍ ദാസ് ആണ്. അതുപോലെ ശബരീഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് പ്രതിക് സി അഭ്യങ്കാര്‍ ആണ്. ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിൽ ഉള്ള യുവ നടന്മാരിൽ ഒരാളാണ് ഷെയിൻ നിഗം. വലിയപെരുന്നാളാണ് ഷെയ്ന്‍ നിഗം നായകനായെത്തി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അതിലെ ഷെയിൻ നിഗമിന്റെ മികച്ച പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍, ജീവന്‍ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുര്‍ബാനി എന്നിവയാണ് ഷെയിൻ നിഗം നായകനായി അണിയറയിൽ ഒരുങ്ങുന്നതും ഇനി പുറത്തു വരാനുള്ളതുമായ ചിത്രങ്ങൾ. രണ്ടു വർഷം മുൻപ് പുറത്തു വന്ന കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനം ഈ നടന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. പൈങ്കിളി എന്ന പേരിൽ ഒരു ചിത്രവും ഷെയിൻ നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പറവ, കിസ്മത്, കമ്മട്ടിപ്പാടം, ഈട, കെയർ ഓഫ് സൈറാബാനു എന്നീ ചിത്രങ്ങളും ഈ നടന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത മലയാള സിനിമകളാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.