[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവൻ കഞ്ചാവ് വലിച്ചാൽ വിഷമിക്കേണ്ടത് താനല്ലേ എന്ന് ഷെയിൻ നിഗമിന്റെ അമ്മ; തെറ്റായ വാർത്തകളുടെ മുനയൊടിച്ചു സുനില

മലയാളത്തിന്റെ പുതു തലമുറയിലെ മികച്ച നടന്മാരുടെ കൂട്ടത്തിൽ ആണ് ഷെയിൻ നിഗമിന്റെ സ്ഥാനം. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരു താരം എന്ന നിലയിലും വളർച്ച കാഴ്ച നടൻ ആണ് ഷെയിൻ നിഗം. എന്നാൽ ഈ അടുത്തിടെ വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു നിർമ്മാതാവ് ജോബി ജോർജുമായി ഉണ്ടായ വിവാദം ഷെയിൻ നിഗത്തിന്റെ കരിയറിനെ തന്നെ ബാധിക്കുന്ന രീതിയിൽ ആണ് വളർന്നു കൊണ്ടിരിക്കുന്നത്. ഈ നടനെ പറ്റി ഒട്ടേറെ തെറ്റായ ധാരണകളും പരക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ. ഇപ്പോഴിതാ ഈ തെറ്റായ വാർത്തകളുടെ മുനയൊടിച്ചു കൊണ്ട് ഷെയിൻ നിഗത്തിന്റെ അമ്മ സുനില രംഗത്ത് വന്നിരിക്കുകയാണ്. ഷെയിൻ കരാർ ലംഘിച്ചു എന്നും ഈ നടന് വിലക്ക് നേരിടേണ്ടി വരും എന്നൊക്കെയുള്ള വാർത്തകളോടും കൂടിയാണ് സുനിലയുടെ പ്രതികരണം.

ഷെയ്നിനെ കുറ്റം പറയുന്നവര്‍ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തത് എന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ എന്നും സുനില ചോദിക്കുന്നു. വെയിൽ സിനിമയുടെ സെറ്റിൽ രാത്രി രണ്ടു മണി വരെ അഭിനയിച്ച ഷെയിൻ ആണ് പിറ്റേ ദിവസം സെറ്റിൽ നിന്ന് ഇറങ്ങി പോയി എന്ന് പറഞ്ഞു പറത്തിയത് എന്ന് സുനില പറയുന്നു. ഷെയിൻ ഇതുവരെ ചെയ്ത സിനിമകളുടെ അണിയറ പ്രവർത്തകർ ആരെങ്കിലും തന്റെ മകനെ കുറിച്ച് എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന് കൂടി സുനില ചോദിക്കുന്നു.

വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഭക്ഷ്യ വിഷബാധയേറ്റിട്ടു വരെ ഷെയിൻ അഭിനയിക്കാം എന്ന് പറഞ്ഞതിന് പ്രശസ്ത നടൻ ചാരു ഹാസൻ സാക്ഷി ആണെന്നും ഷെയിൻ നിഗത്തിന്റെ അമ്മ പറയുന്നു. അവര്‍ തന്നെ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് അവര്‍ അതെല്ലാം ഷെയ്നിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ് എന്നാണ് സുനില പറയുന്നത്. കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത് എന്നും അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും താൻ തന്നെയല്ലേ എന്നും സുനില ചോദിക്കുന്നു. ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്ന് തനിക്കു അറിയാം എന്ന് ഈ അമ്മ പറയുന്നു. ഓരോ പ്രശ്‌നവും സൃഷ്ടിച്ച് ഏകപക്ഷീയമായി സംസാരിച്ച് പ്രകോപിപ്പിച്ചിട്ട് ചിലർ പറയുന്നത് ഷെയിൻ സ്വന്തം കരിയർ നശിപ്പിക്കുന്നു എന്നാണെന്നും മാധ്യമങ്ങളില്‍ ഷെയ്നിന് എതിരായി വരുന്ന വാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ല എന്നും സുനില പറഞ്ഞു. ആ വാർത്തകളെ ഭയപ്പെടുന്നില്ല എങ്കിലും അമ്മ എന്ന നിലയിൽ വിഷമിപ്പിക്കുന്നുണ്ട് എന്നും കൂടി പറഞ്ഞാണ് സുനില നിർത്തുന്നത്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

13 hours ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

3 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

4 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

5 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

5 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

This website uses cookies.