[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജോജു ജോർജിനെ പോലെ വലിയ ഒരു താരം വലിയ പെരുന്നാളിന് വേണ്ടി മാറ്റി വെച്ച സമയത്തിന് ഒരുപാട് വിലയുണ്ട്; ഷെയിൻ നിഗം മനസ്സ് തുറക്കുന്നു

ഷെയിൻ നിഗമിന്റെ പുതിയ ചിത്രമായ വലിയ പെരുന്നാൾ ഈ മാസം ഇരുപതിന്‌ ക്രിസ്മസ് റിലീസ് ആയി എത്തുകയാണ്. നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രം മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമ്മിച്ച്, പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദ് ആണ് അവതരിപ്പിക്കുന്നത്. ജോജു ജോർജ്, അലെൻസിയർ, ധർമജൻ ബോൾഗാട്ടി, വിനായകൻ, നിഷാന്ത് സാഗർ, സുധീർ കരമന, അതുൽ കുൽക്കർണി, റാസ മുറാദ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഹിമിക ബോസ് ആണ്. ഈ ചിത്രത്തിലെ ഗാനങ്ങളും ഇതിന്റെ ട്രെയ്ലറും ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.

ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ച ജോജു ജോർജിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷെയിൻ നിഗം. വിനായകൻ, സൗബിൻ ഷാഹിർ എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷം ആണ് ചെയ്തത് എങ്കിലും വളരെ ശ്കതമായ ഒരു കഥാപാത്രത്തെ ആണ് ജോജു ജോർജ് അവതരിപ്പിച്ചത് എന്നും അദ്ദേഹത്തെ പോലെ ഒരു വലിയ താരം ഈ ചിത്രത്തിന് വേണ്ടി ഒരുപാട് സമയം മാറ്റി വെച്ചത് വലിയ കാര്യം തന്നെയാണ് എന്നും ഷെയിൻ നിഗം പറയുന്നു. അദ്ദേഹത്തിന്റെ ലെവലിൽ ഉള്ള ഒരു നടൻ വന്നു നമ്മുക്ക് വേണ്ടി സമയം കണ്ടെത്തി അഭിനയിക്കുക എന്നത് എടുത്തു പറയേണ്ട വസ്തുത ആണെന്നും ഷെയിൻ പറഞ്ഞു. സംവിധായകനായ ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുരേഷ് രാജൻ ആണ്.

ഫോട്ടോ കടപ്പാട്: Ajmal Photography

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.