[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ ഇത്തവണ മോഹൻലാലും; സ്ഥാനം ഇരുപത്തിയേഴാമത്‌

ഫോബ്‌സ് ഇന്ത്യ മാഗസിൻ പുറത്തു വിട്ട ഇന്ത്യയിലെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റിൽ ഇത്തവണ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഇടം പിടിച്ചു. 2017 ലെ ലിസ്റ്റിൽ എഴുപത്തിമൂന്നാം സ്ഥാനത്തു എത്തിയ മോഹൻലാൽ 2018 ലെ ലിസ്റ്റിൽ ഇടം നേടിയില്ല. എന്നാൽ 2019 ഇൽ വമ്പൻ കുതിച്ചു കയറ്റവുമായി 27 ആം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് മോഹൻലാൽ. അറുപത്തിയഞ്ച് കോടി രൂപയോളം ആണ് 2019 ഇൽ മോഹൻലാലിന്റെ വാർഷിക വരുമാനം. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒന്നാം സ്ഥാനത്തു എത്തിയ ലിസ്റ്റിൽ സൗത്ത് ഇന്ത്യയിൽ നിന്ന് മുകളിൽ എത്തിയത് പതിമൂന്നാം സ്ഥാനത്തു ഉള്ള രജനികാന്ത് ആണ്. 100 കോടിയാണ് രജനികാന്തിന്റെ വരുമാനം.

ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ ഒൻപതാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തും ഷാരൂഖ് ഖാൻ ആറാം സ്ഥാനത്തും ഉള്ള ലിസ്റ്റിൽ നാലാം സ്ഥാനത്തു അമിതാബ് ബച്ചനും രണ്ടാം സ്ഥാനത്തു അക്ഷയ് കുമാറുമാണ്. ധോണി അഞ്ചാം സ്ഥാനത്തു ആണ് ഇടം പിടിച്ചത്. മലയാളത്തിൽ നിന്ന് മമ്മൂട്ടിയും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അറുപത്തിരണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടി ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ നാല്പത്തിയൊമ്പതാം സ്ഥാനത്തു ആയിരുന്ന മമ്മൂട്ടി മുപ്പത്തിമൂന്നു കോടി രൂപ നേടിയാണ് ഇത്തവണ 62 ആം സ്ഥാനത്തു എത്തിയത്. മോഹൻലാലും ഇത് രണ്ടാം തവണയാണ് ഫോർബ്‌സ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. 2017 ലെ ലിസ്റ്റിൽ 11 കോടിയുമായി എഴുപത്തിമൂന്നാം സ്ഥാനത്തു ആയിരുന്നു മോഹൻലാൽ. ഒന്നാം സ്ഥാനത്തു ഉള്ള വിരാട് കോഹ്‌ലിയുടെ വരുമാനം 252 കോടി രൂപയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.