ഷെയിൻ നിഗമിന്റെ പുതിയ ചിത്രമായ വലിയ പെരുന്നാൾ ഈ മാസം ഇരുപതിന് ക്രിസ്മസ് റിലീസ് ആയി എത്തുകയാണ്. നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ഈ ചിത്രം മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമ്മിച്ച്, പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദ് ആണ് അവതരിപ്പിക്കുന്നത്. ജോജു ജോർജ്, അലെൻസിയർ, ധർമജൻ ബോൾഗാട്ടി, വിനായകൻ, നിഷാന്ത് സാഗർ, സുധീർ കരമന, അതുൽ കുൽക്കർണി, റാസ മുറാദ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഹിമിക ബോസ് ആണ്. ഈ ചിത്രത്തിലെ ഗാനങ്ങളും ഇതിന്റെ ട്രെയ്ലറും ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ച ജോജു ജോർജിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷെയിൻ നിഗം. വിനായകൻ, സൗബിൻ ഷാഹിർ എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷം ആണ് ചെയ്തത് എങ്കിലും വളരെ ശ്കതമായ ഒരു കഥാപാത്രത്തെ ആണ് ജോജു ജോർജ് അവതരിപ്പിച്ചത് എന്നും അദ്ദേഹത്തെ പോലെ ഒരു വലിയ താരം ഈ ചിത്രത്തിന് വേണ്ടി ഒരുപാട് സമയം മാറ്റി വെച്ചത് വലിയ കാര്യം തന്നെയാണ് എന്നും ഷെയിൻ നിഗം പറയുന്നു. അദ്ദേഹത്തിന്റെ ലെവലിൽ ഉള്ള ഒരു നടൻ വന്നു നമ്മുക്ക് വേണ്ടി സമയം കണ്ടെത്തി അഭിനയിക്കുക എന്നത് എടുത്തു പറയേണ്ട വസ്തുത ആണെന്നും ഷെയിൻ പറഞ്ഞു. സംവിധായകനായ ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുരേഷ് രാജൻ ആണ്.
ഫോട്ടോ കടപ്പാട്: Ajmal Photography
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.