നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത വലിയ പെരുന്നാൾ എന്ന ചിത്രം ഈ വരുന്ന ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുന്നു. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമിച്ചിരിക്കുന്ന ചിത്രം പ്രശസ്ത സംവിധായകൻ അൻവർ റഷീദ് ആണ് അവതരിപ്പിക്കുന്നത്. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനോടെ വരുന്ന ഈ ചിത്രത്തിന്റെ ഇതുവരെ റിലീസ് ചെയ്ത കിടിലൻ പോസ്റ്ററുകളും അതുപോലെ ഗാനവുമെല്ലാം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. യുവ താരം ഷെയിൻ നിഗം നായക വേഷം ചെയ്ത ഈ ചിത്രത്തിൽ ഒട്ടേറെ പ്രശസ്ത താരങ്ങളും അണിനിരക്കുന്നുണ്ട്.
സംവിധായകനായ ഡിമൽ ഡെന്നിസും തസ്രീക് അബ്ദുൽ സലാമും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചി- മട്ടാഞ്ചേരിയിൽ ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീർണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന. അന്തരിച്ചു പോയ പ്രശസ്ത നടൻ ശ്രീ ക്യാപ്റ്റൻ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്നുണ്ട്
റെക്സ് വിജയൻ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. ഇതിനു വേണ്ടി സംഘട്ടനങ്ങൾ ഒരുക്കിയത് മാഫിയ ശശിയാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള വലിയ പെരുന്നാളിന് വേണ്ടി നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുള്ള നേടിയിട്ടുള്ള മുംബൈയിലെ കിങ്‌സ് യുണൈറ്റഡ് എന്ന ടീം ആണ്.
വലിയ പെരുന്നാളിന് വേണ്ടി കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് രാജൻ ആണ്. പുതുമുഖമായ ഹിമിക ബോസ് നായികയാകുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, അലെൻസിയർ, ധർമജൻ ബോൾഗാട്ടി, വിനായകൻ, നിഷാന്ത് സാഗർ, സുധീർ കരമന, ബോളിവുഡിലെ അഭിനേതാക്കളായ അതുൽ കുൽക്കർണി, റാസാ മുറാദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.