പ്രശസ്ത മിമിക്രി- സിനിമാ താരം ആയിരുന്ന അബിയുടെ മകൻ എന്ന നിലയിലാണ് ഷെയ്ൻ നിഗം 2 വർഷങ്ങൾക്കു മുൻപേ അറിയപ്പെട്ടിരുന്നത് എങ്കിൽ ഇപ്പോൾ മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ഷെയ്ൻ. ഇവിടെ സ്വന്തമായി ഒരു സ്ഥാനം തന്റെ ചിത്രങ്ങളിലൂടെ ഈ യുവ നടൻ നേടിയെടുത്തു കഴിഞ്ഞു. നായകനായി അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടതാക്കിയാണ് ഷെയിനിന്റെ കുതിപ്പ് എന്നു പറയാം. ഈ വർഷം തന്നെ കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ രണ്ടു ഹിറ്റുകൾ ഷെയ്ൻ തന്റെ പേരിലാക്കി കഴിഞ്ഞു. ഇപ്പോൾ ഉല്ലാസം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന ഷെയ്ൻ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെയിന്‍ നിഗം.
എങ്ങനെയാണ് വളരെ എളുപ്പത്തില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് ഷെയിന്‍ താൻ പ്രണയത്തിൽ ആണെന്ന് തുറന്നു പറഞ്ഞത്. ഷെയ്ൻ ന്റെ വാക്കുകൾ ഇങ്ങനെ , “ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്”. പക്ഷെ ആരാണ് തന്റെ കാമുകി എന്ന കാര്യം ഷെയിന്‍ പുറത്തു പറഞ്ഞിട്ടില്ല.
നവാഗതനായ ജീവന്‍ ജിയോ സംവിധാനം ചെയ്യുന്ന ഉല്ലാസത്തിൽ അഭിനയിക്കുന്ന ഈ യുവ നടന്റെ അടുത്ത റിലീസ് വലിയ പെരുന്നാൾ എന്ന ചിത്രമായിരിക്കും എന്നാണ് സൂചന. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഉല്ലാസത്തിൽ പവിത്ര ലക്ഷ്മിയാണ് നായികയായി അഭിനയിക്കുന്നത്. ഇവർക്കൊപ്പം അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.