കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഷെയിൻ നിഗം- ജോബി ജോർജ് വിവാദത്തിനു അവസാനം. ഇന്ന് ‘അമ്മ ഭാരവാഹികളും പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളും മധ്യസ്ഥത വഹിച്ച ചർച്ചയിൽ ആണ് ഷെയിൻ നിഗം- ജോബി ജോർജ് വിഷയം ഒത്തുതീർപ്പിൽ എത്തിയത്. ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രം ഷെയിൻ അധികം വൈകാതെ പൂർത്തിയാക്കും എന്നും ആദ്യം കൊടുത്ത 24 ലക്ഷത്തിനു പുറമെ കരാർ പ്രകാരമുള്ള നാൽപ്പതു ലക്ഷത്തിൽ ബാക്കിയുള്ള പതിനാറു ലക്ഷം രൂപ കൂടി ജോബി ജോർജ് ഷെയിൻ നിഗമിന് കൈമാറും. മുപ്പതു ലക്ഷം രൂപ ഷെയിൻ നേരത്തെ വാങ്ങിച്ചു എന്ന ജോബിയുടെ വാദം തെറ്റായിരുന്നു എന്നും ഇതോടെ പുറത്തു വന്നിരിക്കുകയാണ്.
വെയിൽ എന്ന തന്റെ ചിത്രം പൂർത്തിയാക്കാതെ ഗെറ്റപ്പ് മാറ്റി കുർബാനി എന്ന ചിത്രത്തിൽ ഷെയിൻ അഭിനയിക്കാൻ പോയപ്പോൾ ആണ് വെയിലിന്റെ നിർമ്മാതാവ് ജോബി ജോർജ് ഷെയിൻ നിഗത്തിനോട് ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത്. അതിനെതിരെ ഷെയിൻ സോഷ്യൽ മീഡിയയിൽ ലൈവ് വന്നാണ് പ്രതികരിച്ചത്. അതിനൊപ്പം ജോബി ജോർജ് തന്നെ അപായപ്പെടുത്തും എന്ന പറഞ്ഞ വിവരം കാണിച്ചു ഷെയിൻ താര സംഘടനയായ അമ്മക്കും പരാതി നൽകിയിരുന്നു. കരാർ ലംഘിച്ച ഷെയിൻ നിഗത്തിനു എതിരെ നിർമ്മാതാക്കളുടെ സംഘടനയിൽ ജോബിയും പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ നടത്തിയ ചർച്ചകളിൽ ആണ് ഈ വിവാദം ഒത്തുതീർപ്പായതു.
കുർബാനി തീർത്തതിന് ശേഷം, വെയിൽ എന്ന ചിത്രത്തിൽ നവംബർ പതിനഞ്ചോടെ ഷെയിൻ ജോയിൻ ചെയ്യും. പതിനഞ്ചു ദിവസം ആണ് ഷെയിൻ വെയിലിനു നൽകിയിരിക്കുന്നത്. ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഇനി താൻ അഭിനയിക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ല എന്നും ഷെയിൻ പറയുന്നു. താര സംഘടനയെ പ്രതിനിധീകരിച്ചു ഇടവേള ബാബു എത്തിയപ്പോൾ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്നും ആന്റോ ജോസഫ്, രജപുത്ര രഞ്ജിത് എന്നിവരും എത്തിച്ചേർന്നു. പത്ര സമ്മേളനത്തിൽ വെച്ച് ഇരുവരും കൈ കൊടുത്തു കൊണ്ടാണ് പ്രശ്നം തീർന്നു എന്ന് പ്രഖ്യാപിച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.