ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ എസ്തർ അനിൽ നായികയാവുകയാണ്. നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി എത്തിയ എസ്‌തർ പിന്നീട് ഒരു നാൾ വരും, ദൃശ്യം, പാപനാശം, കുഞ്ഞനന്തന്റെ കട തുടങ്ങി 25 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിലെ മോഹൻലാലിന്റെ മകളായ അനു മോൾ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം കന്നട പതിപ്പ് ദൃശ്യം തുടങ്ങിയവയിലൂടെ ഇരു ഭാഷയിലും എസ്തർ ശ്രദ്ധ നേടിയിരുന്നു.
വാനപ്രസ്ഥം, പിറവി, സ്വഹം, കുട്ടി സ്രാങ്ക്, സ്വപാനം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അനവധി പുരസ്‌കാരങ്ങൾ വാരി കൂട്ടി മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ ഷാജി. എൻ. കരുണ് ആണ് എസ്‌തറിനെ നായികയാക്കി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ 15 വയസ്സുകാരിയായ നായിക കഥാപത്രത്തെ ആണ് എസ്‌തർ അവതരിപ്പിക്കുന്നത്. “തന്റെ പ്രായത്തിൽ ഉള്ള കഥാപാത്രം ആയത് കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ഒന്നും തോന്നിയിരുന്നില്ല, ഷാജി എൻ. കരുണ് സാറിനെ പോലെ ഒരാളുടെ സിനിമയിൽ ഒരു കഥാപാത്രമാവാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നു ” എസ്തർ പറഞ്ഞു. ചിത്രത്തിൽ എസ്‌തറിന്റെ നായകനായി എത്തുന്നത് ഷൈൻ നിഗം ആണ്. പറവ, ഈട, തുടങ്ങിയ സിനിമകളിലൂടെ കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഷൈൻ നിഗം. ജയറാമിനെ നായകനാക്കി ചെയ്ത സ്വപാനം ആയിരുന്നു ഷാജി എൻ. കരുണിന്റെ അവസാന ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ ഔറോ 3ഡി ശബ്ദ സാങ്കേതിക വിദ്യയോടെയാണ് തീയറ്ററുകളിൽ എത്തിയത്. ഓള് എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.