മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരു നടനാണ് ഷെയിൻ നിഗം. കിസ്മത് എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ഷെയിൻ പിന്നീട് പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളിലൂടെ ഏറെ പോപ്പുലർ ആയി മാറി. ഇനി വലിയ പെരുന്നാൾ, വെയിൽ, ഉല്ലാസം എന്നീ ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ഷെയിൻ നായകനായി അഭിനയിച്ചു വരാനിരിക്കുന്നത്. അഭിനയത്തോടൊപ്പം എഴുത്തും സംവിധാനവും എല്ലാം തന്നെ തനിക്കു താല്പര്യം ഉള്ള മേഖല ആണെന്നും സിനിമയിൽ എല്ലാം ചെയ്യണം എന്നാണ് ആഗ്രഹം എന്നും ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷെയിൻ പറയുന്നു. ചിലപ്പോൾ അടുത്ത വർഷം താൻ ഒരു ഹൃസ്വ ചിത്രം ഒരുക്കാൻ സാധ്യത ഉണ്ടെന്നും വളരെ രസകരമായ ഒരു കഥ അതിനു വേണ്ടി താൻ കണ്ടു വെച്ചിട്ടുണ്ട് എന്നും ഷെയിൻ പറയുന്നു.
തന്റെ സുഹൃത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഷെയിൻ ഈ ഹൃസ്വ ചിത്രം ഒരുക്കാൻ പോകുന്നത്. പ്രേക്ഷകന് ആകാംഷ തോന്നിക്കുന്ന സംഗതികൾ അതിൽ ഉണ്ടെന്നും ഒരു മികച്ച സന്ദേശം നൽകുന്ന ഒരു കഥയാണ് അതെന്നും ഷെയിൻ പറയുന്നു. പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് തന്നെ വളരെ പ്രസകതമായ ഒരു കാര്യം പറയുന്ന ഹൃസ്വ ചിത്രം ആയിരിക്കും ഇതെന്നും പട്ടായ ഇതിനെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരിക്കും എന്നും ഷെയിൻ വെളിപ്പെടുത്തി. വളരെ വിശ്വസനീയമായ ഒരു തിരക്കഥ ആണ് അതിന്റേത് എന്നും അത് ഏറ്റവും നന്നായി ചെയ്യാൻ താല്പര്യം ഉണ്ടെന്നും ഷെയിൻ നിഗം പറഞ്ഞു. ഷാജി എൻ കരുൺ ഒരുക്കിയ ഓള് എന്ന ചിത്രമായിരുന്നു ഈ അടുത്തിടെ റിലീസ് ചെയ്ത ഷെയിൻ നിഗം ചിത്രം. അതിലെ പ്രകടനം ഈ യുവനടന് ഒട്ടേറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തിരുന്നു.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.