മലയാളത്തിലെ ഏറ്റവും ജനപ്രിയരായ രണ്ടു സംഗീത സംവിധായകരാണ് ഗോപി സുന്ദറും ഷാൻ റഹ്മാനും. തങ്ങളുടെ മനോഹരമായ ഗാനങ്ങൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഇവർ ഒരുമിച്ചെത്തുന്ന ചിത്രമാണ് യുവ താരം ഷെയിൻ നിഗം നായകനായ ഉല്ലാസം. ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്‌മാനാണെങ്കിൽ ഇതിലെ ഗംഭീര പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്. തങ്ങളുടെ ശൈലിയിൽ ഏറ്റവും മികവാർന്ന രീതിയിലാണ് ഇവർ ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടിയിരിക്കുന്നതെന്നാണ് ഉല്ലാസത്തിന്റെ അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. ഷാൻ റഹ്മാൻ ഈണം പകർന്ന ഉല്ലാസത്തിലെ ഗാനങ്ങൾ ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അതുപോലെ ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ എന്നിവയിലൂടെ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ മുന്നിലേക്ക് വന്നിട്ടുണ്ട്.
ജൂലൈ ഒന്നിനാണ് ഈ ചിത്രത്തിന്റെ റിലീസ് പറഞ്ഞിരിക്കുന്നത്. പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രം, നവാഗതനായ ജീവൻ ജോജോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് പ്രവീൺ ബാലകൃഷ്ണനാണ്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയുമാണ്. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ഏതായാലും ഷാൻ റഹ്മാൻ- ഗോപി സുന്ദർ ടീമൊരുക്കുന്ന സംഗീതം കൂടി ചേർന്നതോടെ, പേര് പോലെ പ്രേക്ഷകർക്ക് വലിയ ഉല്ലാസം സമ്മാനിക്കുന്ന സിനിമയായി ഇത് മാറുമെന്നാണ് പ്രതീക്ഷ.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.