[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്യാലി; പുത്തൻ രൂപഭാവങ്ങളിൽ ശ്രീനിവാസനും മാമുക്കോയയും

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ സഹനിർമ്മാതാവായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്യാലി. ദുൽഖർ സൽമാന്റെ നിർമ്മാണ- വിതരണ ബാനറായ വേഫെറർ ഫിലിംസും അന്തരിച്ചു പോയ നടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അടുത്ത മാസം എട്ടിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ കാരക്ടർ പോസ്റ്ററുകൾ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ഇതിൽ ശ്രീനിവാസൻ, മാമുക്കോയ എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. സായിദ്, നിക്കോളാൻ എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ശ്രീനിവാസൻ, മാമുക്കോയ എന്നിവർ അവതരിപ്പിക്കുന്നത്.

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായാണ് പ്യാലി വരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതരായ ബബിതയും റിനും ചേർന്ന് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള അവാർഡുകൾ നേടിയെടുത്തിരുന്നു. ശ്രീനിവാസൻ, മാമുക്കോയ എന്നിവർ കൂടാതെ ബാർബി ശർമ്മ, ജോർജ് ജേക്കബ്, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിജു സണ്ണി, സംഗീതമൊരുക്കിയത്‌ പ്രശാന്ത് പിള്ള, എഡിറ്റിങ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിടുന്ന ഈ ചിത്രം ഏതായാലും ഇതിനോടകം പ്രേക്ഷകരിൽ ഒരു കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. സോഫിയ വര്‍ഗ്ഗീസ് ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.