മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ – ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജോജി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് റിയലിസ്റ്റിക് ചിത്രങ്ങളാണ് സിനിമ പ്രേമികൾക്ക് ഈ കൂട്ടുകെട്ട് സമ്മാനിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയ്ക്ക് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്ക്കരനാണ്. ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം കൂടിയാണ് ജോജി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ജോജിയിൽ ബാബു രാജും ഷമ്മി തിലകനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജോജി എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ചിത്രത്തിന്റെ പ്രധാന ലോകേഷൻ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തുന്നത്. ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്‍, നസ്രിയാ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണിമായയും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകളുടെ സംഗീതമൊരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് കിരണ്‍ ദാസാണ്. ഫഹദ് ഫാസിലിന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മാലിക് എന്ന ചിത്രമാണ് അടുത്തതായി ഫഹദിന്റെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. ഇരുൾ, തങ്കം, പാട്ട് തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രങ്ങൾ. അടുത്തിടെ ഒ.ടി.ടി യിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ സി.യൂ സൂൺ മികച്ച പ്രതികരണമാണ് നേടിയത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.