[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആനന്ദ് മഹീന്ദ്രയുടെ കമന്റിന് പൃഥ്വിരാജിന്റെ മറുപടി

മലയാള സിനിമയിലെ മുൻനിര യുവനടനാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെയാണ് താരം മലയാള ഫിലിം ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു. മലയാളം കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ വമ്പൻ വിജയമാണ് ബോക്‌സ് ഓഫീസിൽ സ്വന്തമാക്കിയത്. പൃഥ്വിരാജ് ഇപ്പോൾ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ ചിത്രീകരണത്തിലാണ്. കോൾഡ് കേസ് എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സ്റ്റില്ലുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിച്ചി കഴിഞ്ഞു.

എ.സി.പി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ വരുന്നത്. പൃഥ്വിരാജ് പങ്കുവെച്ച കോൾഡ് കേസിലെ സ്റ്റിലിൽ ആനന്ദ് മഹീന്ദ്ര നൽകിയ കമെന്റും അതിന് പൃഥ്വിരാജ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജാവ ഫോര്‍ട്ടി ടു ബൈക്കില്‍ ഇരിക്കുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രമെന്നും രണ്ട് താരങ്ങളുടെ കൂടിച്ചേരൽ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കമെന്റ്. അദ്ദേഹത്തിന്റെ കമന്റിന് മറുപടിയായി പൃഥ്വിരാജ് തന്റെ അച്ഛനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ്. താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ശരിയാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് അച്ഛൻ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു എന്നും ജാവ ബൈക്ക് ഓടിച്ചാണ് അദ്ദേഹം കോളേജിലേക്ക് പോയിരുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അച്ഛൻ ജാവ ബൈക്കിന് ഒപ്പം നിൽക്കുന്ന ചിത്രം തന്റെ കൈവശം ഇല്ലായെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.