[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവിശ്വസനീയ മേക്കോവറിൽ അഭിഷേക് ബച്ചൻ; വെെറലായി ചിത്രങ്ങൾ

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ യുവനടനാണ് അഭിഷേക് ബച്ചൻ. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് നായക വേഷങ്ങൾ കൈകാര്യം ചെയ്ത് ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു. ധൂം സീരിസ്, ഗുരു, ദോസ്താന, ഡൽഹി 6 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. അഭിഷേക് ബച്ചന്റെ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബോബ് ബിശ്വാസ്. ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ഞെട്ടിക്കുന്ന മേക്കോവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ശരീര ഭാരം കൂട്ടി ഏറെ പ്രായം തോന്നിക്കുന്ന ഒരു ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ദിയ അന്നപൂർണ ഘോഷാണ് ബോബ് ബിശ്വാസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാം​ഗദ സിം​ഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് ബച്ചന്റെ അടുത്തിടെ പുറത്തിറങ്ങിയ ലുഡോ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു ഒരുപാട് പേർ രംഗത്ത് എത്തിയിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ലുഡോ പ്രദര്ശത്തിന് എത്തിയിരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഇപ്പോൾ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ദി ബിഗ് ബുൾ. 2019 ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം തീയറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിച്ചില്ല. ഡിസ്‌നി ഹോട്സ്റ്റാറിലാണ് ബിഗ് ബുൾ റിലീസിനായി ഒരുങ്ങുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.