മലയാള സിനിമയിൽ വിസ്മയം തീർത്ത നടനാണ് തിലകൻ. സ്വഭാവിക അഭിനയം കൊണ്ട് പകരം വെക്കാൻ സാധിക്കാത്ത പ്രകടങ്ങൾ കാഴ്ചവെച്ച അദ്ദേഹത്തിന്റെ അവസാന നാളുകൾ ഏറെ സങ്കടകരമായിരുന്നു. സൂപ്പർ താരങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയത്. അമ്മയിൽ നിന്ന് പുറത്താക്കിയ തിലകന് പിന്നിട് സിനിമകൾ ഇല്ലാതായി. ‘ബാങ്കിൽസ്’ എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച മലയാള ചിത്രം.
അന്തരിച്ച തിലകന് നേരെയുള്ള അമ്മയുടെ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നടൻ ഷമ്മി തിലകൻ രംഗത്ത് വന്നിരിക്കുകയാണ്. ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്ത് സമർപ്പിച്ചത്. ദിലീപ്പിനെതിരെ രാജിവെച്ച നടിമാരുടെ ഒപ്പമാണ് താനെന്നും ഷമ്മി വ്യക്തമാക്കി. അമ്മയിൽ നിന്നുള്ള വിലക്ക് കാരണം അന്തരിച്ചു സിനിമ താരങ്ങളുടെ പട്ടികയിൽ പോലും തിലകൻ ഇല്ലാലയെന്നത് ഏറെ വേദനാജനകമായ കാര്യം തന്നെയാണ്. തിലകനെ പുറത്താക്കിയ നടപടി പിൻവലിക്കണം എന്നും അമ്മ മാപ്പ് പറയണമെന്നും മോഹൻലാലിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു എന്ന് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. വിലക്കിനെ തുടർന്ന് തിലകൻ പണ്ട് മോഹൻലാലിനെ അയച്ച കത്ത് തിലകന്റെ മകൾ സോണിയ വെളിപ്പെടുത്തുകയുണ്ടായി. സ്വന്തം മക്കളേക്കാൾ വാത്സല്യം മോഹൻലാലിനോടായിരുന്നു എന്നും മോനെ എന്ന് കൂടുതൽ വിളിച്ചിട്ടുള്ളതും മോഹൻലാലിനെയുമാണ് എന്ന് സോണിയ വെളിപ്പെടുത്തുകയുണ്ടായി.
താര സംഘടനയായ ‘അമ്മ’ തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതിന് ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഭാവന റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ , ഗീതു മോഹൻദാസ് തുടങ്ങിയവർ രാജിക്കത്ത് നൽകുകയും ചെയ്തിരുന്നു. താൻ നിരപരാധിയാണെന്ന് കോടതി പറയുന്ന ഒരു ദിവസം ഉണ്ടെങ്കിൽ മാത്രമേ അമ്മ സംഘടനയിൽ തിരിച്ചു വരുകയുള്ളൂ എന്ന് നടൻ ദിലീപും അടുത്തിടെ വ്യക്തമാക്കി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.