മോഹൻലാൽ എന്ന വ്യക്തിയിൽ തനിക്കു ഏറെ വിശ്വാസവും പ്രതീക്ഷയും ഉണ്ടെന്നും അദ്ദേഹം ‘അമ്മ’ പ്രസിഡന്റ് ആയിരിക്കുമ്പോൾ തന്നെ തന്റെ അച്ഛന് നീതി ലഭിക്കും എന്ന് വിശ്വാസം ഉണ്ടെന്നും പ്രശസ്ത നടൻ ഷമ്മി തിലകൻ പറയുന്നു. തന്റെ അച്ഛനോട് സംഘടന കാണിച്ച അനീതിക്ക് പരിഹാരം കാണും എന്നുള്ള മോഹൻലാലിന്റെ ഉറപ്പിന്റെ പുറത്താണ് അദ്ദേഹം താല്പര്യപ്പെട്ടപ്പോൾ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി പ്രകാശ് രാജിന് ശബ്ദം കൊടുത്ത് എന്നും ഷമ്മി തിലകൻ പറയുന്നു. അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഒരുമാസത്തോളമാണ് ശ്രീകുമാർ മേനോനെ സഹായിക്കാൻ സ്റ്റുഡിയോയിലിരുന്നത് എന്നും തന്റെ ഭാഗം കഴിഞ്ഞ സ്ഥിതിക്ക് ഇനിയെല്ലാം മോഹൻലാലിന്റെ കയ്യിൽ ആണെന്നും ഷമ്മി തിലകൻ പറഞ്ഞു.
വ്യക്തിപരമായി തനിക്ക് സംഘടനയുമായി പ്രശ്നങ്ങൾ യാതൊന്നും തന്നെ ഇല്ലെന്നും പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യമെന്നും ഷമ്മി പറയുന്നുണ്ട്. ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ തനിക്കു ഉറപ്പുനൽകിയിട്ടുണ്ട് എന്നും അതുകൊണ്ടാണ് അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ചെലവിട്ടത് എന്നും ഷമ്മി തിലകൻ പറഞ്ഞു. പ്രതിഫലേച്ഛ ഇല്ലാതെ താൻ ആ ജോലി ചെയ്തത് ലാലേട്ടൻ തനിക്കു നൽകിയ ഉറപ്പിന്റെ ഉപകാര സ്മരണ കൊണ്ടായിരുന്നു എന്നും ഷമ്മി തിലകൻ പറയുന്നു. മാമാങ്കം എന്ന ചിത്രത്തിൽ നിന്ന് ധ്രുവൻ എന്ന യുവ താരത്തെ പുറത്താക്കിയതിന് എതിരെയും ഷമ്മി തിലകൻ പ്രതികരിച്ചിരുന്നു. ‘അമ്മ’യെ പരിഹസിച്ച് കൊണ്ടാണ് ഷമ്മി ഈ വിഷയത്തിൽ ഫേസ്ബുക് പോസ്റ്റ് ഇട്ടതു.
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
This website uses cookies.