യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടവെട്ട്. നാളെ ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രീയപ്പെട്ട നടന്മാരിലൊരാളായ ഷമ്മി തിലകനാണ്. ഈ ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തന്റെ ക്രൂരതകൾ കൊണ്ട് കുപ്രസിദ്ധനായ കുയ്യാലി എന്ന കഥാപാത്രമായാണ് ഷമ്മി തിലകൻ അഭിനയിച്ചിരിക്കുന്നത്. നിവിൻ കഥാപാത്രവും ഷമ്മി തിലകന്റെ കുയ്യാലിയും തമ്മിലുള്ള സംഘർഷമാകും ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് സൂചന. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ നിവിൻ പോളി ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ രണ്ടു ഗാനങ്ങൾ എന്നിവയും വലിയ ശ്രദ്ധ നേടുകയും ഹൈപ്പ് കൂട്ടുകയും ചെയ്തിട്ടുണ്ട്.
നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അദിതി ബാലൻ നായികാ വേഷം ചെയ്ത പടവെട്ടിൽ നിവിൻ, അദിതി, ഷമ്മി തിലകൻ എന്നിവരെ കൂടാതെ. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഒരു സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും പടവെട്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷെഫീഖ് മുഹമ്മദ് അലിയും ഇതിനു സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയുമാണ്.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.