തമിഴകത്തിന്റെ തല എന്ന് അറിയപ്പെടുന്ന താര രാജാവാണ് സാക്ഷാൽ അജിത്. തമിഴ് നാട്ടിൽ വലിയ ആരാധനകൂട്ടമുള്ള താരം പിൽക്കാലത്ത് ഫാൻസ് പിരിച്ചു വിടുക വരെയുണ്ടായിരുന്നു എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന വരവേൽപ്പും ഇന്നും പല നടന്മാർക്കും സ്വപ്നം കാണാവുനത്തിലും അപ്പുറമാണ്. വർഷങ്ങൾക്ക് മുന്ന് അജിത് വിവാഹം കഴിയച്ചത് അനിയത്തി പ്രാവിലൂടെ മലയാളികളുടെ മനം കവർന്ന ശാലിനിയെ ആയിരുന്നു. ഒരു കാലത്ത് കുഞ്ചാക്കോ ബോബനും ശാലിനിയും വിവാഹിതരാകും എന്ന ഗോസിപ്പുകൾ വരെ പരന്നിട്ടുണ്ട് എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കുഞ്ചാക്കോ ബോബന്റെ സഹായത്തോടെ തന്നെ ശാലിനിയും അജിത്തും അമർക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ പ്രണയത്തിലായി ഒട്ടും വൈകാതെ ഇരുവരുടെ വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹം ചെയ്യുകയും ചെയ്തു.
അജിത്തിനും ശാലിനിക്കും രണ്ട് മക്കളാണ് അനൗഷകയും , ആദ്‌വിക്കും. ഇരുവരുടെ പ്രണയജീവിതത്തെ കുറിച്ച് ശാലിനി യുടെ അനിയത്തി കൂടിയായ ശ്യാമിലി അടുത്തിടെ ഒരു ഇന്റർവ്യൂ യിൽ മനസ്സ് തുറക്കുകയുണ്ടായി. അജിത് നല്ല മനുഷ്യൻ ആണെന്നും ചേച്ചിക്ക് ധാരാളം പൂക്കൾ സമ്മാനമായി പണ്ട് മുതലേ നൽകാറുണ്ടുവെന്നും വീട്ടിൽ ചേച്ചിയുടെ കൈയിൽ പൂക്കൾ കൃത്യമായി എത്തിക്കുന്ന ഹംസമായിരുന്നു താൻ എന്ന് വെളിപ്പെടുത്തുകയുണ്ടായി. വിവാഹം കഴിഞ്ഞിട്ട് ഇത്രെയും വർഷങ്ങൾ പിന്നിടുമ്പോളും ഇരുവരും ഇപ്പോഴും പ്രണയിച്ചു നടക്കുകയാണ്. താര ദമ്പതികളുടെ പരസ്പരമുള്ള വിശ്വാസവും രണ്ട് പേർക്കിടയിലുള്ള സ്വന്തന്ത്രമാണ് അവരുടെ കുടുംബ ജീവിതത്തെ മനോഹരമാക്കുന്നതെന്ന് ശ്യാമിലി അഭിപ്രായപ്പെട്ടു. ബൈക്ക് റേസിംഗ് , ഫോട്ടോഗ്രാഫി , കുക്കിങ് എന്നിവയിൽ അജിത് കേമനാണെന്നും , വീട്ടിലെ എല്ലാ കാര്യത്തിലും അന്തിമ തീരുമാനം എടുക്കാൻ മിടുക്കി ശാലിനിയാണെന്നും താരം കൂട്ടിച്ചേർത്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.