തെലുങ്കു സൂപ്പർ താരം രാം ചരണ്‍ നായക കഥാപാത്രമായി എത്തുന്ന ഷങ്കറിന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുകയാണ് എന്ന വാർത്ത ഇതിനോടകം എല്ലാവരിലും എത്തിക്കഴിഞ്ഞു. ഈ കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. അന്ന് ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. രാം ചരണിന്റെ പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവി, ബോളിവുഡ് യുവ സൂപ്പർ താരം രൻവീർ സിങ്, സംവിധായകൻ എസ് എസ് രാജമൗലി എന്നിവരും അന്ന് നടന്ന പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വാർത്തയാണ് അത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ ഷങ്കർ ഒരുക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രത്തിന്റെ എഡിറ്റർ ആയി ജോലി ചെയ്യാൻ പോകുന്നത് ഒരു മലയാളി ആണ്. പ്രശസ്ത മലയാളി എഡിറ്റർ ആയ ഷമീർ മുഹമ്മദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. ഈ വിവരം ഷമീർ തന്നെയാണ് ഔദ്യോഗികമായി പുറത്തു വിട്ടത്. അതിനൊപ്പം ഷങ്കറിനൊപ്പം നിൽക്കുന്ന തന്റെ ഒരു ചിത്രവും ഷമീർ പങ്കു വെച്ചിട്ടുണ്ട്.
ഒരു വലിയ സ്വപ്നം സത്യമായതിന്റെ സന്തോഷത്തിലാണ് താനെന്നും ഷമീർ പറയുന്നു. പ്രശസ്ത ബോളിവുഡ് നായിക കിയാര അദ്വാനി ആണ് ഈ ഷങ്കർ- രാം ചരൻ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മലയാളി നടൻ ജയറാമും ഇതിൽ അഭിനയിക്കുന്നുണ്ട് എന്നും ഒരു നെഗറ്റീവ് വേഷമാണ് ജയറാം ഇതിൽ അഭിനയിക്കുക എന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം റിലീസ് ആവുന്നത് കാത്തിരിക്കുകയാണ് റാം ചരൺ. അടുത്ത മാസം ഏഴിന് ആണ് ആർ ആർ ആർ എത്തുക. മോഹൻലാൽ നായകനായ ആറാട്ട്, പൃഥ്വിരാജ് നായകനായ കടുവ എന്നിവയാണ് ഷമീർ എഡിറ്റ് ചെയ്തു ഇനി റിലീസ് ചെയ്യാനുള്ള രണ്ടു വലിയ ചിത്രങ്ങൾ. ദുൽഖർ നായകനായ ചാർലിയിലൂടെ ആയിരുന്നു ഷമീർ എഡിറ്റർ ആയി അരങ്ങേറ്റം കുറിച്ചത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.