രാമലീല എന്ന വിജയ ചിത്രത്തിന് ശേഷം അരുൺ ഗോപിയും ടോമിച്ചൻ മുളക്പാടവും ചേർന്നൊരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത്. ഗോകുൽ സുരേഷ് ഗോപിയും ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്തിരിക്കുന്നു. കഴിഞ്ഞ കുറെ കാലമായ് സിനിമയിലും, സീരിയലിലുമായ് നമുക്ക് ഏറെ പരിചയമുള്ള താരമാണ് ഷാജു ശ്രീധർ.എന്നാൽ അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ തന്റെ ഇരുപത്തഞ്ച് വർഷത്തെ സിനിമാ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ ചിത്രമെന്നും,അതിന് അവസരം നൽകിയ സംവിധായകനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുകയാണ് താരം സമൂഹ മാധ്യമത്തിലൂടെ.
ഗോവൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററിനും, ടീസറിനും ഗംഭീര അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.ചിത്രത്തിന്റെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത് പോലെ ഇത് തികച്ചും ഒരു ഡോൺ സ്റ്റോറി അല്ലെന്നും ഇമോഷൻസിന് പ്രാധാന്യം ഒരുക്കിയിരിക്കുന്ന ചിത്രമാണന്നുമാണ് സംവിധായകൻ പറയുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിലേയ്ക്കെത്തും.
28 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കള്‍ ഒരുമിച്ച് സക്രീനില്‍ എത്തുന്നത് പുതുമയുള്ള ഒരു കാഴ്ചയായിരിക്കും
ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് നായിക. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.