മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ഒരിക്കൽ കൂടി എത്തുകയാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ്. ആറാം തമ്പുരാൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രമൊരുക്കി ആദ്യമായി ഒരുമിച്ച ഈ കൂട്ടുകെട്ട് പിന്നീട് നരസിംഹം എന്ന ഇൻഡസ്ട്രി ഹിറ്റും നമ്മുക്ക് സമ്മാനിച്ചു. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ഏതാനും ദിവസങ്ങൾക്കു മുൻപാണ് മോഹൻലാൽ പുറത്തു വിട്ടത്. എലോൺ എന്നാണ് ഈ മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന്റെ പേര്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പതാമത് ചിത്രമെന്ന പ്രത്യേകതയും ഈ മോഹൻലാൽ- ഷാജി കൈലാസ് പ്രോജെക്ടിനുണ്ട്. അതോടൊപ്പം മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ടെന്നു പറയാം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായി ഈ ചിത്രത്തിൽ ഒപ്പം പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകൻ ജഗൻ ആണ്. സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് ജഗൻ.
ആറാം തമ്പുരാൻ എന്ന ചിത്രം ഒരുക്കുന്നതിനിടെയാണ് ഷാജി കൈലാസിന്റെ മൂത്ത മകൻ ജനിക്കുന്നത്. ആ ചിത്രം നേടിയ മഹാവിജയത്തിന്റെ സന്തോഷത്തിൽ ഷാജി കൈലാസ് തന്റെ മകന് ഇട്ട പേര്, ആ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജഗന്നാഥൻ എന്ന കഥാപാത്രത്തിന്റെ തന്നെയാണ്. ഇപ്പോൾ ഒരിക്കൽ കൂടി ആ കൂട്ട്കെട്ടു ഒന്നിക്കുന്ന ചിത്രത്തിലൂടെ അച്ഛന്റെ സഹായിയായി ജഗൻ സിനിമയിലെത്തുമ്പോൾ അതൊരു നിയോഗവും അതുപോലെ കൗതുകകരമായ കാര്യവുമായിട്ടാണ് ഏവരും കാണുന്നത്. ഷാജിയുടെ ഇളയമകന്‍ റൂഷിന്‍ നടനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഷാജി കൈലാസ് തന്നെ നിര്‍മ്മിച്ച താക്കോല്‍ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ കൗമാരവേഷം ചെയ്തു കൊണ്ടാണ് റൂഷിൻ അരങ്ങേറ്റം കുറിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.