[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അതൊരു മനോഹര സ്വപ്നം മാത്രം; മമ്മൂട്ടി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ..!

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ടി കെ രാജീവ് കുമാർ ആണ് ആ ചിത്രം ഒരുക്കാൻ പോകുന്നത് എന്നും അതിൽ ഒരു ഹോളിവുഡ് നായികയും എത്തുമെന്നും റിപ്പോർട്ടുകൾ പരന്നു. ഒരു ഓൺലൈൻ ചാനലിന് ടി കെ രാജീവ് കുമാർ മാസങ്ങൾക്കു മുൻപ് കൊടുത്ത ഒരു അഭിമുഖമാണ് ഈ വാർത്തയുടെ ഉറവിടം. എന്നാൽ ഇപ്പോഴിതാ, ആ പ്രൊജക്റ്റ് ഉണ്ടാവില്ല എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് ടി കെ രാജീവ് കുമാർ. താൻ മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് ചിത്രം ചെയ്യുന്നു എന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ് ടി കെ രാജീവ് കുമാർ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി താൻ ഒരു ഹോളിവുഡ് സിനിമ പ്ലാന്‍ ചെയ്യുന്നതായ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നും അത് മനോഹരമായ ഒരു സ്വപ്‌നമാണെങ്കിലും അതില്‍ യാഥാര്‍ത്ഥ്യമില്ല എന്നും ടി കെ രാജീവ് കുമാർ പറയുന്നു. അങ്ങനെയൊരു പ്രൊജക്ട് നിലവിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് മമ്മൂട്ടിയെവച്ച് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിനുത്തരമായി മാസങ്ങൾക്കു മുൻപാണ് ടി കെ രാജീവ് കുമാർ താൻ പ്ലാൻ ചെയ്യുന്ന ഒരു മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിനെവച്ച് മാത്രമല്ല, മമ്മൂട്ടിയെയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നും ഒരിക്കൽ ഒരു കഥ അദ്ദേഹത്തിന് കൊടുത്തു എന്നും ടി കെ രാജീവ് കുമാർ പറയുന്നു. പക്ഷെ, പിന്നീട് അദ്ദേഹത്തിൽ നിന്ന് വ്യക്തമായ മറുപടിയൊന്നും ഉണ്ടായില്ല എന്നും രാജീവ് കുമാർ പറയുന്നു. അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കേൾക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കോളാമ്പി, ബർമുഡ എന്നീ ചിത്രങ്ങളാണ് ടി കെ രാജീവ് കുമാർ ഒരുക്കി ഇനി റിലീസ് ചെയ്യാനുള്ളത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.