ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവ് എന്നും സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അത്തരത്തിൽ രണ്ടാം ഭാഗം വരണമെന്ന് സിനിമ പ്രേമികൾ ഏറെ ആഗ്രഹിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രമാണ് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റിലൂടെ തിരക്കഥ പകുതി പൂർത്തിയായിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ ഷാജി കൈലാസ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ തന്നെ ചർച്ചകളും ഉയർന്നിരുന്നു. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാറെന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍കെ എന്ന് മാത്രമാണ് ചിത്രത്തിന്‍റെ ടൈറ്റിലായി ഇപ്പോൾ പങ്കുവെച്ച പോസ്റ്ററിലും ഉൾപ്പെടുത്തിയത്. ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ നിരവധി ആശംസകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. സുരേഷ് ഗോപിയെന്ന നടൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് വക്കീൽ വേഷത്തിൽ സുരേഷ് ഗോപി തകർത്ത് അഭിനയിച്ചത്. ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.