മലയാളത്തിൽ 1980 നു ശേഷം രണ്ടോ അതിലധികമോ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച രണ്ടേ രണ്ടു നായക- സംവിധായക ജോഡിയെ ഉള്ളു. അതിലൊന്ന് മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ ജോഡിയും മറ്റൊന്ന് രണ്ടെണ്ണം സമ്മാനിച്ച മോഹൻലാൽ – ഷാജി കൈലാസ് ടീമുമാണ്. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് മോഹൻലാൽ- പ്രിയദർശൻ ടീമിൽ നിന്നെത്തിയ ഇൻഡസ്ട്രി ഹിറ്റുകൾ എങ്കിൽ ആറാം തമ്പുരാനും നരസിംഹവുമാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ നിന്നും പുറത്തു വന്ന ഇൻഡസ്ട്രി ഹിറ്റുകൾ. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം വരികയാണ്. അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തെ കുറിച്ചും മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്ന ഷാജി കൈലാസ്, ആറാം തമ്പുരാൻ എന്ന തങ്ങളുടെ മഹാവിജയം സംഭവിച്ചതിനു പിന്നിലെ കഥയും വെളിപ്പെടുത്തുന്നു.
രണ്ട് സുഹൃത്തുക്കളുടെ കഥയായി ആലോചിച്ച ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ, ആദ്യം മനസില്‍ കണ്ടിരുന്നത് ബിജു മേനോനെയും മനോജ് കെ. ജയനെയുമായിരുന്നുവെന്നാണ് ഷാജി കൈലാസ് പറയുന്നത്. മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു അവിടെ വരികയും അങ്ങനെ ആദ്യമായി രഞ്ജിത്തും ഷാജി കൈലാസും ആ കഥ മൂന്നാമതൊരാളോട് പറയുകയും ചെയ്തു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സേലത്തുനിന്ന് സുരേഷ് കുമാര്‍ വിളിച്ചു. രാജുവിൽ നിന്ന് കഥ കേട്ട് ഇഷ്ടപെട്ട ശേഷമാണു അദ്ദേഹം വിളിച്ചത്. മോഹന്‍ലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും പറഞ്ഞ സുരേഷ് കുമാർ അതിന്റെ നിർമ്മാണ ചുമതലയും ഏറ്റെടുത്തു. കോഴിക്കോട് വെച്ചാണ് മോഹൻലാൽ കഥ കേൾക്കുന്നത് എന്നും ഷാജി കൈലാസ് പറയുന്നു. അങ്ങനെ 1997 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ അപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റായി നിന്ന ചന്ദ്രലേഖയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തു കൊണ്ട് പുതിയ ബോക്സ് ഓഫീസ് ചരിത്രമാണ് സൃഷ്ടിച്ചത്
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.