നവാഗതനായ ബിബിൻ കൃഷ്ണ ഒരുക്കിയ 21 ഗ്രാംസ് എന്ന ത്രില്ലർ ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുകയാണ്. പ്രശസ്ത നടൻ അനൂപ് മേനോൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് നേടുന്നത്. ഇതിന്റെ ക്ലൈമാക്സ് വേറെ ലെവൽ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, ഇതിലെ അഭിനേതാക്കളുടെ പ്രകടനം, സംഗീതം എന്നിവക്കൊക്കെ വലിയ പ്രശംസയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആയ ഷാജി കൈലാസ് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് അനൂപ് മേനോൻ. മലയാളത്തിൽ വന്നിട്ടുള്ള ഏറ്റവും മികച്ച ത്രില്ലറുകളുടെ കൂട്ടത്തിൽ ആണ് ഈ ചിത്രത്തിന്റെ സ്ഥാനം എന്നാണ് ഷാജി കൈലാസ് തന്നോട് പറഞ്ഞത് എന്ന് അനൂപ് മേനോൻ പറയുന്നു.
ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി ആണ് അനൂപ് മേനോൻ അഭിനയിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജിത്തു ദാമോദറും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയും ആണ്. ത്രസിപ്പിക്കുന്ന കുറ്റാന്വേഷണമാണ് ഈ ചിത്രം സമ്മാനിക്കുന്നത് എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.