മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഈ വരുന്ന നവംബര്‍ 29നാണ് വല്യേട്ടന്റെ റീ റിലീസ് ഉണ്ടാവുക. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രഞ്ജിത് രചിച്ച ഈ മാസ്സ് ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്.
റീ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംവദിക്കവേ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്നുള്ള വമ്പൻ വാർത്തയാണ് ഷാജി കൈലാസും ചിത്രത്തിന്റെ നിർമ്മാതാവും വെളിപ്പെടുത്തിയത്. ഈ കാര്യം മമ്മൂട്ടി ആയി ചർച്ച ചെയ്തെന്നും, രണ്ടാം ഭാഗം എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന് മമ്മൂട്ടി അവതരിപ്പിച്ച അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തിന്റെ മകൻ ഈ നാട് ഭരിക്കുന്നു എന്ന തരത്തിൽ കഥ പറയാൻ സാധിക്കും എന്ന് മറുപടി നൽകിയെന്നും ഷാജി കൈലാസ് പറയുന്നു.
ഏതായാലും ചിത്രം ചർച്ചകളിൽ ആണെന്നും വൈകാതെ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗത്തിൽ നായകനായി ദുൽഖർ സൽമാനെയാണ് ഉദ്ദേശിക്കുന്നതെന്നും അതിന്റെ ചർച്ചകൾ നടക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ദുൽഖറിനൊപ്പം മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് സൂചന. 2000 ത്തിൽ റിലീസ് ചെയ്ത വല്യേട്ടനിൽ മമ്മൂട്ടിയെ കൂടാതെ ശോഭന, സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്,മനോജ് കെ ജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. വല്യേട്ടനിൽ മമ്മൂട്ടി അവതരിപ്പിച്ച അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തിന്റെ മകൻ ആയാവും രണ്ടാം ഭാഗത്തിൽ ദുൽഖർ എത്തുക എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
മോഹന്‍ സിത്താര ഗാനങ്ങളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയ വല്യേട്ടൻ നിർമ്മിച്ചത് അമ്പലക്കര ഫിലിംസ് ആണ്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമാണ്. ചിത്രത്തിന്റെ റീ റിലീസ് ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപേ പുറത്ത് വന്നിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.