ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി 2006 ഇൽ ഷാജി കൈലാസ് ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപിക്കൊപ്പം തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം നല്കിയൊരുക്കിയ ആ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. അതിന് ശേഷം ഇപ്പോഴിതാ വീണ്ടുമൊരു ത്രില്ലർ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജി കൈലാസ്. പൃഥ്വിരാജ് ചിത്രം കടുവ, മോഹൻലാൽ ചിത്രം എലോൺ എന്നിവ പൂർത്തിയാക്കിയ ഷാജി കൈലാസ് ഇനി പൃഥ്വിരാജ്- ആസിഫ് അലി ടീമിന്റെ കാപ്പ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കാപ്പക്ക് ശേഷം ഷാജി കൈലാസ് ഒരുക്കാൻ പോകുന്ന ചിത്രമാകും ത്രില്ലർ വിഭാഗത്തിലുള്ള പിങ്ക് പോലീസ് എന്നാണ് സൂചന. സ്ത്രീ കഥാപാത്രങ്ങൾ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ പരിഗണിക്കുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യൻ സൂപ്പർ ഹീറോയിൻ സാമന്ത, ബോളിവുഡ് താരവും മലയാളിയുമായ വിദ്യ ബാലൻ എന്നിവരെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ, സംഭാഷണങ്ങൾ എന്നിവയൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ്. ഈ ടീം തന്നെ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ആ ചിത്രം രചിച്ചിരിക്കുന്നതും ഇന്ദുഗോപൻ തന്നെയാണ്. പിങ്ക് പോലീസെന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശരവണൻ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഇത് കൂടാതെ ടോവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിൻ കണ്ടെത്തും, ഡിനോ ഡെന്നിസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമെന്നിവയും തിയേറ്റര്‍ ഓഫ് ഡ്രീംസ് നിർമ്മിക്കും.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.