അതുല്യ നടൻ സിദ്ദിഖിന്റെ മകനായ ഷഹീൻ സിദ്ദിഖ് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്ത യുവ നടൻ ആണ്. പത്തേമാരി എന്ന മമ്മൂട്ടി- സലിം അഹമ്മദ് ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ ആയി അഭിനയിച്ചു കൊണ്ടാണ് ഷഹീൻ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം അച്ഛാ ദിൻ , കസബ, ടേക്ക് ഓഫ്, ദിവാൻജി മൂല ഗ്രാൻഡ്പ്രിക്‌സ്, കഥ പറഞ്ഞ കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, വിജയ് സൂപ്പറും പൗർണ്ണമിയും, മിസ്റ്റർ ആൻഡ് മിസ് റൗഡി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചു ഈ യുവ നടൻ. ഇപ്പോഴിതാ മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ തന്റേതായ ഒരു സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ് ഈ നടൻ. ഷഹീൻ നായകനായി എത്തുന്ന ഒരു കടത്ത് നാടൻ കഥ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കാരക്ടർ പോസ്റ്ററുകളും ഏറെപ്പേരെ ആകർഷിച്ചിരുന്നു. ഷാനു എന്ന് പേരുള്ള, എൻജിനിയറിങ്ങ് പഠനം കഴിഞ്ഞിട്ടും തൊഴിലൊന്നും ഇല്ലാതെ നിൽക്കുന്ന യുവാവിന്റെ കഥാപാത്രം ആണ് ഷഹീൻ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്.
നവാഗത സംവിധായകൻ ആയ പീറ്റർ സാജൻ രചനയും സംവിധാനവും നിർവഹിച്ച ഒരു കടത്ത് നാടൻ കഥയിൽ പ്രദീപ് റാവത്, സലിം കുമാർ, സുധീർ കരമന, പ്രസീദ, നോബി, ബിജു കുട്ടൻ, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നിവരും അഭിനയിച്ചിരിക്കുന്നു. നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ നിർമ്മിച്ച ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ്. സംവിധായകൻ പീറ്റർ സാജനൊപ്പം അനൂപ് മാധവ് എന്ന രചയിതാവും കൂടി ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.