ബോളിവുഡിന്റെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ഇപ്പോൾ ഒരു താരം എന്ന നിലയിൽ അത്ര നല്ല ഒരു കാലയളവിലൂടെയല്ല അദ്ദേഹം സഞ്ചരിക്കുന്നത് എങ്കിലും ഒരുകാലത്തു ഷാരൂഖ് ഖാൻ എന്ന നടൻ ഇന്ത്യ ഒട്ടാകെ ഉണ്ടാക്കിയ ഓളം മറ്റൊരു ബോളിവുഡ് നടനും അവകാശപ്പെടാൻ ആവില്ല. മാത്രമല്ല ബോളിവുഡിന്റെ വിദേശ മാർക്കറ്റ് വലുതാക്കുന്നതിൽ ഷാരൂഖ് ഖാൻ എന്ന താരം വഹിച്ച പങ്കും ചെറുതല്ല. ഇപ്പോൾ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. തുടർ പരാജയങ്ങൾ ആണ് അദ്ദേഹത്തെ ഈ തീരുമാനം എടുപ്പിച്ചിരിക്കുന്നതു. പക്ഷെ ഇതൊന്നും അദ്ദേഹത്തോടുള്ള സ്നേഹവും ആരാധനയും ജനമനസ്സുകളിൽ നിന്ന് ഇല്ലാതാക്കിയിട്ടില്ല എന്നത് മറ്റൊരു കാര്യം.
പതിവ് പോലെ അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യ മുഴുവനും ഉള്ള ആരാധകർ മനസ്സ് നിറഞ്ഞു ആഘോഷിച്ചു. അദ്ദേഹത്തിന് ജന്മദിനാശംസകൾ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഒഴുകിയെത്തി. മലയാളത്തിൽ നിന്ന് കംപ്ലീറ്റ് ആക്ടർ മോഹൻലാലും തന്റെ സുഹൃത്തിനു ജന്മദിനാശംസൾ നേരാൻ മറന്നില്ല. എന്നാൽ ഷാരൂഖ് ഖാന് തന്റെ ജന്മദിനത്തിൽ ലഭിച്ചത് ലോകത്തു മറ്റൊരു നടനും ലഭിക്കാത്ത അപൂർവ സമ്മാനം ആണ്. ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി, ലോകത്തിലെ ഏറ്റവും വലിയ ബിൽഡിങ് ആയ ബുർജ് ഖലീഫയിൽ ഒരു സിനിമാ നടന്റെ പേര് പ്രദർശിപ്പിച്ചു കഴിഞ്ഞ ദിവസം. അത് നമ്മുടെ ഷാരൂഖ് ഖാന് ജന്മദിനാശംസകൾ നേർന്നു കൊണ്ടായിരുന്നു.
ഏതായാലും ആരാധകർ ഈ നേട്ടം ആഘോഷിക്കവേ തന്റെ പുതിയ ചിത്രം ഏതെന്നു തീരുമാനിക്കുന്ന തിരക്കിൽ ആണ് ഷാരൂഖ് ഖാൻ. തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന സങ്കി എന്ന ചിത്രമായിരിക്കും ഷാരൂഖ് അടുത്തതായി ചെയ്യുക എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അത് കൂടാതെ ആമിർ ഖാൻ നായകനായ പുതിയ ചിത്രത്തിൽ ഷാരൂഖ്, സൽമാൻ എന്നിവർ അതിഥി വേഷത്തിൽ എത്തും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും തങ്ങളുടെ കിംഗ് ഖാൻ പുതിയ ചിത്രം പ്രഖ്യാപിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് ഷാരൂഖ് ആരാധകർ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.