ഇന്ത്യന് സിനിമ പ്രേക്ഷകര് ഏറെ കാത്തിരിക്കുന്ന കിംഗ് ഖാന് ഷാരുഖ് ഖാന്റെ ബ്രഹ്മാണ്ഡആക്ഷന് ത്രില്ലര് ചിത്രം ജവാന്റെ തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്ഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ “മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യുഷൻ രംഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജവാൻ തമിഴ്നാട്ടിൽ കൂടി വിതരണം ചെയ്യുന്നത്. തമിഴ്നാട്ടിൽ കൂടി വ്യാപിപ്പിക്കുമ്പോൾ നല്ലൊരു പെർഫെക്ട് ചിത്രത്തോടെ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ജവാനിലൂടെ തമിഴ്നാട്ടിൽ കൂടി ശ്രീ ഗോകുലം മൂവീസ് തുടക്കം കുറിക്കുകയാണ്.” തമിഴ് സംവിധായകന് അറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തമിഴ്നാട്ടില് റെഡ് ജയന്റ് മൂവീസാണ് ഡിസ്ട്രിബ്യൂഷന് പാർട്ണര്. കേരള ഡിസ്ട്രിബ്യൂഷന് പാർട്ണര് ഡ്രീം ബിഗ് ഫിലിംസാണ്.
വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന് നായകനാകുന്ന ചിത്രത്തില് ലേഡി സൂപ്പര് സ്റ്റാര് നയന്താരയാണ് നായികയാകുന്നത്. തെരി, മെര്സല്, ബിഗില് തുടങ്ങിയ സൂപ്പര്ഹിറ്റ് തമിഴ് സിനിമകള് ഒരുക്കിയ സംവിധായകന് അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്. മക്കള് സെല്വന് വിജയ് സേതുപതിയും ചിത്രത്തില് പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില് ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്വാസിലുള്ള ഗാനം സോഷ്യല് മീഡിയയില് ഹിറ്റായിരുന്നു.
തിയറ്ററുകളില് വലിയ വിജയം നേടി തരംഗമായി മാറിയ രജനികാന്ത് ചിത്രം ജയിലര് കേരളത്തിലല് എത്തിച്ചത് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ജവാനും വിതരണം ചെയ്യുന്നത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.