മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. മാസ്സ് ആക്ഷൻ ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആഗസ്ത് 24 ന് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകളുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോൾ ദുൽഖർ സൽമാൻ. അതിനിടയിൽ ചിത്രത്തിന്റെ സെന്സറിംഗും പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. രണ്ട് മണിക്കൂർ 55 മിനിറ്റോളം ദൈർഘ്യമുള്ള ഈ ചിത്രത്തിന് കുറച്ചു കട്ടുകളും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
കഥാപാത്രങ്ങൾ തെറി പറയുന്ന സീനുകളിലെല്ലാം ആ വാക്കുകൾ സെൻസർ ബോർഡ് നിശബ്ദമാക്കിയിട്ടുണ്ടെന്ന് സെൻസർ സർട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നു. അതുപോലെ പാട്ടിനുള്ളിൽ വരുന്ന അശ്‌ളീല പദങ്ങളും ഒഴിവാക്കിയ സെൻസർ ബോർഡ്, ചിത്രത്തിലെ രക്തരൂക്ഷിതമായ വയലൻസ് രംഗങ്ങളിലും കത്തി വെച്ചിട്ടുണ്ട്. മയക്ക് മരുന്ന് കുത്തി വെക്കുന്ന രംഗത്തിനും സെൻസർ ബോർഡിന്റെ കട്ട് വീണിട്ടുണ്ട്. എന്തായാലും ചിത്രത്തിൽ നിന്ന് അധികമൊന്നും പോവാതെ തന്നെയാണ് സെൻസറിങ് പൂർത്തിയായിരിക്കുന്നത്. ദുൽഖർ സൽമാന്റെ തന്നെ വേ ഫെറർ ഫിലിംസ് സീ സ്റ്റുഡിയോക്കൊപ്പം ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.