ദളപതി വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം ഈ വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്താൻ പോകുന്നത്. ദളപതിയുടെ കരിയറിലെ റെക്കോർഡ് റിലീസ് ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. തമിഴ് കൂടാതെ ഇതിന്റെ ഹിന്ദി വേർഷനും പുറത്തു വരുന്നുണ്ട്. റോ എന്നാണ് ഇതിന്റെ ഹിന്ദി ഡബ്ബിങ് വേര്ഷന് നൽകിയിരിക്കുന്ന പേര്. ഇതിന്റെ ഹിന്ദി ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്യുകയാണ്. ഇപ്പോഴിതാ ആ ട്രൈലെർ പങ്കു വെച്ച് കൊണ്ടും അതോടൊപ്പം ഈ ചിത്രത്തിനും ദളപതിക്കും ആശംസകളുമായി രംഗത്ത് വരികയും ചെയ്തിരിക്കുന്നത് ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ആണ്.
ട്രൈലെർ ഗംഭീരമാണ് എന്നഭിപ്രായപെട്ട ഷാരുഖ് ഖാൻ താൻ വിജയ്‌യുടെ ഒരു ആരാധകൻ ആണെന്നും പറയുന്നുണ്ട്. അതോടൊപ്പം തന്നെ, താനിപ്പോൾ ഉള്ളത് മറ്റൊരു കടുത്ത വിജയ് ആരാധകനായ, തമിഴ് സിനിമാ സംവിധായകൻ ആറ്റ്ലിയുടെ ഒപ്പമാണ് എന്നും ഷാരുഖ് വെളിപ്പെടുത്തുന്നു. ഇപ്പോൾ ഷാരൂഖ് ഖാൻ അഭിനയിക്കുന്നത് ആറ്റ്ലി ഒരുക്കുന്ന ബോളിവൂഡ് ചിത്രത്തിലാണ്. ലയൺ എന്നാണ് ഈ ചിത്രത്തിന്റെ പേരെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും ഇപ്പോൾ ഇന്ത്യൻ മുഴുവനുമുള്ള വിജയ് ആരാധകർ ബീസ്റ്റ് എത്താനുള്ള കാത്തിരിപ്പിലാണ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ബീസ്റ്റിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.