ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഈ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത് അത്ര നല്ല രീതിയിൽ ആയിരുന്നില്ല. ഒരു ആഡംബര കപ്പലിൽ നടന്ന മയക്കു മരുന്ന് റെയ്‌ഡുമായി ബന്ധപെട്ടു ആര്യൻ ഖാൻ അറസ്റ്റിൽ ആവുകയും, ഏതാനും ദിവസം ജയിലിൽ കഴിയുകയും ചെയ്തെങ്കിലും, ആര്യൻ നിരപരാധി ആണെന്ന് തെളിഞ്ഞതോടെ കോടതി ആര്യന് ജാമ്യം അനുവദിക്കുകയായിരുന്നു. ഏതായാലും ഇപ്പോൾ ഈ ചെറുപ്പക്കാരനെ കുറിച്ച് പുറത്തു വരുന്നത് പോസിറ്റീവ് ആയ ഒരു വാർത്തയാണ്. അച്ഛനെ പോലെ ആര്യനും സിനിമയിലേക്ക് പ്രവേശിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ നടൻ ആയല്ല, സംവിധായകൻ ആയി കരിയർ രൂപപ്പെടുത്താൻ ആണ് ആര്യന് താല്പര്യം എന്നാണ് അറിയുന്നത്. സംവിധാനം, തിരക്കഥ രചന എന്നിവയിൽ അമേരിക്കയിൽ പോയി പഠനം പൂർത്തിയാക്കിയാണ് ആര്യൻ തിരിച്ചു വന്നത്.
എഴുത്താണ് ആര്യന്റെ ഇഷ്ട മേഖല എന്നും, അത് കൊണ്ട് തന്നെ സംവിധായകൻ ആവുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി എന്ന നിലയിൽ സംവിധാന സഹായി ആയി ബോളിവുഡിൽ എത്താൻ ആണ് ആര്യന്റെ തീരുമാനം എന്നറിയുന്നു. പഠനം പൂർത്തിയാക്കി ആര്യൻ മുംബൈയിൽ തിരിച്ചെത്തിയ സമയത്താണ് മയക്കു മരുന്നു കേസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടായതു. ഏതായാലും ഇപ്പോൾ അതെല്ലാം കെട്ടടങ്ങിയ സ്ഥിതിക്ക് ആര്യൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ഷാരൂഖ് ഖാൻ- ഗൗരി ഖാൻ ദമ്പതികൾക്ക് ആര്യൻ കൂടാതെ ഒരു മകളും മറ്റൊരു മകനും കൂടിയുണ്ട്. മകളുടെ പേര് സുഹാന എന്നും ഇളയ മകന്റെ പേര് അബ്രാം എന്നുമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.